ജുബൈൽ നൂപുരധ്വനി മെഗാ യോഗ ഇവന്റ് ജൂൺ 20ന്

YOGA DAY
വെബ് ഡെസ്ക്

Published on Jun 04, 2025, 03:24 PM | 1 min read

ജുബൈൽ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജുബൈലിൽ മെഗാ യോഗ ഇവന്റ് സംഘടിപ്പിക്കുന്നു. നൂപുര ധ്വനി ആർട്സ് അക്കാദമിയും നവോദയ സാംസ്കാരിക വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ പരിപാടിയുടെ നടത്തിപ്പിനായി ജയൻ തച്ചമ്പാറ ചെയർമാനും ഡോ. നവ്യ വിനോദ് കൺവീനറും ആയി 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു.


ഭാരവാഹികളായി വൈ. ചെയർമാൻമാർ - ഉണ്ണികൃഷ്ണന്‍, ഷാനവാസ്, ജോ. കൺവീനർമാർ സഫീന താജ്, സുജീഷ് കറുകയിൽ പ്രോഗ്രാം കമ്മിറ്റി - ചെയർമാൻ രഞ്ജിത്ത് നെയ്യാറ്റിന്‍കര, കൺവീനർ- ലിനിഷ പ്രജീഷ്, സാമ്പത്തികം ചെയർമാൻ പ്രിനീത് കൺവീനർ രാഗേഷ് രജിസ്ട്രേഷൻ - ചെയർമാൻ സനൽകുമാർ കൺവീനർ ഷാഹിദ ഷാനവാസ് ഹാൾ & സ്റ്റേജ് ചെയർമാൻ സർഫറാസ് കൺവീനർ സുബീഷ് വളണ്ടിയര്‍ - അജയകുമാർ കൺവീനർ ഫൈസൽ ഇൻവിറ്റേഷൻ - ചെയർമാൻ ഗിരീഷ്, കൺവീനർ ബൈജു വിവേകാനന്ദൻ, റിഫ്രഷ്മെന്റ് ചെയർമാൻ അനിൽ പാലക്കാട്, കൺവീനർ ബിജു, മീഡിയ - ചെയർമാൻ പ്രജീഷ് കോറോത്ത്, കൺവീനർ അജയ് കണ്ണോത്ത് എന്നിവരും ഇവന്റ് മുഖ്യഉപദേശകയായി സുമൻ യാദവും പ്രവർത്തിക്കും.


സൗദി അറേബ്യയിലെ വിവിധ യോഗ ക്ളസ്റ്ററുകൾ ഉൾപ്പെടുത്തി യോഗാഭ്യാസ പ്രകടനങ്ങൾ, ആയോധന കലകളുടെ പ്രദർശനങ്ങൾ, കലാ പരിപാടികൾ എന്നിവ ഇതോടനുബന്ധിച്ച് അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു. നവോദയ ദമ്മാം രക്ഷാധികാരി ലക്ഷ്മണൻ കണ്ടബേത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നൂപുരധ്വനി അക്കാദമി മാനേജിംഗ് കമ്മിറ്റി അംഗം ഗിരീഷ് നീരാവിൽ സ്വാഗതം പറഞ്ഞു. അക്കാദമി ചെയർമാൻ ഉമേഷ് കളരിക്കല്‍, പ്രശസ്ക്ത യോഗ പരിശീലക സുമ൯ യാദവ് യോഗ വിദഗ്ദർ കൂടിയായ ഡോ. നവ്യ, ജയൻ തച്ചമ്പാറ എന്നിവർ സംസാരിച്ചു. അക്കാദമി കൺവീനർ പ്രജീഷ് കറുകയിൽ നന്ദി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home