ad
Deshabhimani

ജെടിഎ അർധവാർഷിക പൊതുയോഗവും കലാസന്ധ്യയും

jeddah jta

ജിദ്ദ തിരുവിതാംകൂർ അസോസിയേഷന്റെ അർധവാർഷിക പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി അബ്‌ദുൾ റഷീദ് ഓയൂർ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Jun 16, 2026, 01:36 PM | 1 min read

​ജിദ്ദ : ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ (ജെടിഎ) അർധവാർഷിക പൊതുയോഗവും കലാസന്ധ്യയും സംഘടിപ്പിച്ചു. ​"നന്മയ്‌ക്കായി കൈകോർക്കാം' എന്ന വിഷയത്തിലുള്ള പൊതുയോഗം രക്ഷാധികാരി അലി തേക്കുതോട് ഉദ്ഘാടനംചെയ്തു. ജെടിഎ പ്രസിഡന്റ്‌ നൗഷാദ് ജമാൽ പന്മന അധ്യക്ഷനായി. ​ജനറൽ സെക്രട്ടറി അബ്‌ദുൾ റഷീദ് ഓയൂർ പ്രവർത്തന റിപ്പോർട്ടും വൈസ് പ്രസിഡന്റ്‌ മാജാസാഹിബ് സംഘടന ലക്ഷ്യങ്ങളും അവതരിപ്പിച്ചു. ​തുടർന്ന് നടന്ന ചർച്ചകളിൽ ഇർഷാദ്, ശ്രീജിത്ത്‌, കെ പി നജ്ബുദീൻ, രാജലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു. ദിലീപ് താമരക്കുളം, ജ്യോതി ബാബുകുമാർ, ഷെഫിൻഷാ തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ രഞ്ജിത്ത് വള്ളികുന്നം യോഗത്തിന് നന്ദി പറഞ്ഞു.


ശേഷം കലാപരിപാടികളും അഫ്സൽ നാറാണത്ത് അവതരിപ്പിച്ച "മനസ്സിന്റെ ബോസ് നിങ്ങളാണോ' മെന്റലിസം ഷോയും അരങ്ങേറി. കൾച്ചറൽ കൺവീനർ ശിഹാബ് താമരക്കുളം, ജോയിന്റ് കൺവീനർ ഷറഫുദ്ദീൻ പത്തനംതിട്ട, അയ്യൂബ് ഖാൻ പന്തളം, ആഷിർ കൊല്ലം, നവാസ് ചിറ്റാർ, മസൂദ് ബാലരാമപുരം, മുജീബ് കന്യാകുമാരി, നൂഹ് ബീമാപള്ളി, ​സിത്താര നൗഷാദ്, അന്നാമ്മ വർഗീസ്, ആശ അബി, പ്രീത തുടങ്ങിയവർ നേതൃത്വം നൽകി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home