ad
Deshabhimani

ജെടിഎ 'വസന്ത വിസ്മയം' പഠനയാത്ര സംഘടിപ്പിച്ചു

JTA Trip

പഠനയാത്രയിൽ പങ്കെടുത്തവർ

വെബ് ഡെസ്ക്

Published on Apr 13, 2026, 02:45 PM | 1 min read

ജിദ്ദ: തിരുവിതാംകൂർ സ്വദേശികളുടെ പ്രവാസി സാംസ്കാരിക കൂട്ടായ്മയായ ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ (ജെടിഎ) 'വസന്ത വിസ്മയം' എന്ന പേരിൽ പഠനയാത്ര സംഘടിപ്പിച്ചു.


യാമ്പൂ പുഷ്പമേള സന്ദർശനം, മലയാള ഭാഷ, കേരള ചരിത്രം, ആരോഗ്യ പരിപാലനം എന്നീ വിഷയങ്ങളിലുള്ള ക്ലാസ്സുകൾ, ഗാന്ധി - അംബേദ്കർ സ്കിറ്റ്, ജെടിഎയിലെ അംഗങ്ങൾ അവതരിപ്പിച്ച 'ആർക്കും പാടാം' എന്ന ഗാനമേള, ബോട്ടു സവാരി, വനിതാവേദി നേതൃത്വം നൽകി അവതരിപ്പിച്ച കുരവയിടൽ എന്നിങ്ങനെ ശ്രദ്ധേയമായിരുന്നു പഠനയാത്ര.


പഠനയാത്രയ്ക്ക് ജെടിഎ പ്രസിഡണ്ട് നൗഷാദ് പൻമന , ജനറൽ സെക്രട്ടറി റഷീദ് ഓയൂർ, ചെയർമാൻ നസീർ വാവാക്കുഞ്ഞ്, വനിതാവേദി ചെയർപേഴ്സൺ ജ്യോതി ബാബുകുമാർ , സാംസ്‌കാരിക വിഭാഗം നേതാക്കളായ ശിഹാബ് താമരക്കുളം, മസൂദ് ബാലരാമപുരം, വൈസ് പ്രസിഡണ്ട് അനിൽ വിദ്യാധരൻ, യാത്രാ കോർഡിനേറ്റർമാരായ അയ്യൂബ് ഖാൻ പന്തളം, നവാസ് ചിറ്റാർ എന്നിവർ നേതൃത്വം നൽകി.


ജെടിഎ അംഗങ്ങളുടെ സർഗ്ഗസിദ്ധി പരിപോഷിപിക്കുന്നതിനും വൈവിധ്യങ്ങളായ അറിവുകൾ നേടുന്നതിനും പ്രയോജനകരമായ ഒന്നായിരുന്നു യാക്രയെന്ന് കുടുംബസമേതം പങ്കാളിയായ ശാസ്ത്രഞ്ജൻ ഡോ.ജസ്സിൻ കൗസ്ത് അഭിപ്രായപ്പെട്ടു. പഠന യാത്രയെ അർത്ഥപൂർണവും ആഹ്ലാദഭരിതവുമാക്കിയ എല്ലാ ജെടിഎ അംഗങ്ങളോടും നന്ദിയും കടപ്പാടുമുണ്ടെന്ന് സംഘാടക സമിതി അംഗങ്ങളായ, അഷ്‌റഫ് മുന്ന തൃശൂർ, റസാഖ് കാഞ്ഞിരപ്പള്ളി, ഷെഫിൻ ഷാ, നിഷാദ് നസീർ, ഡെൻസൺ ചാക്കോ, ആഷിർ കൊല്ലം എന്നിവർ അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home