ജിദ്ദ ടോസ്റ്റ്‌മാസ്റ്റേഴ്സ് ഏരിയ സംയുക്ത പ്രസംഗ മത്സരങ്ങൾ സമാപിച്ചു

ജിദ്ദ: ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 104ന് കീഴിലുള്ള ഡിവിഷൻ എച്ചിലെ ഏരിയ 18, ഏരിയ 38 എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 2025–2026 വർഷത്തെ ഇംഗ്ലീഷ് പ്രസംഗ മത്സരങ്ങൾ സംഘടിപ്പിച്ചു. ഹോട്ടൽ കരം അൽ ബലദിൽ നടന്ന ചടങ്ങിൽ വൻ ജനപങ്കാളിത്തമാണുണ്ടായത്.
രണ്ട് ഏരിയകളിലുമായി 9 ക്ലബ്ബുകളിൽ നിന്നുള്ള മത്സരാർഥികൾ നാല് വിഭാഗങ്ങളിലായി മാറ്റുരച്ചു. ഹ്യൂമറസ് സ്പീച്ച്, ഇവാലുവേഷൻ സ്പീച്ച്, ടേബിൾ ടോപിക്സ്, ഇന്റർനാഷണൽ സ്പീച്ച് എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ. വിജയികൾക്ക് ഡിസ്ട്രിക്റ്റ്, ഏരിയ ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഏരിയ 18 ഡയറക്ടർ ടി എം സഹീർ അബ്ദുൽ ഖാദർ, ഏരിയ 38 ഡയറക്ടർ ഡിടിഎം നജീബ് വെഞ്ഞാറമൂട് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. ഡിസ്ട്രിക്ട് 104 ഡയറക്ടർ ഡിടിഎം ബാലസുബ്രഹ്മണ്യം അവതാരകനായിരുന്നു. ടി എം മുഹമ്മദ് സമീർ കുന്നൻ യോഗം നിയന്ത്രിച്ചു.
മത്സര വിജയികൾ (ഏരിയ18): ഹ്യൂമറസ് സ്പീച്ച്: ടി എം സാഷി തങ്കരാജ (ഒന്ന്), ടി എം മുഹമ്മദ് അഷ്റഫ് (രണ്ട്), ടി എം അഷർഫ് മേലേവീട്ടിൽ (മൂന്ന്)
ഇവാലുവേഷൻ സ്പീച്ച്: ടി എം സഫാ കരുമാര (ഒന്ന്), ടി എം അഷർഫ് മേലേവീട്ടിൽ (രണ്ട്), ടി എം നസ്റിൻ സിറാജ് (മൂന്ന്).
ടേബിൾ ടോപിക്സ്: ടി എം അഷർഫ് മേലേവീട്ടിൽ (ഒന്ന്), ടി എം സഫാ കരുമാര (രണ്ട്), ടി എം മഹനാസ് അഫ്രീൻ (മൂന്ന്).
ഇന്റർനാഷണൽ സ്പീച്ച്: ടി എം വിനിത പിള്ളൈ (ഒന്ന്), ടി എം സഫാ കരുമാര (രണ്ട്), ടി എം നിവേത ഗണേഷ് (മൂന്ന്).
മത്സര വിജയികൾ (ഏരിയ 38):
ഹ്യൂമറസ് സ്പീച്ച്: ടി എം അബൂബക്കർ സയ്യിദ് മൻസൂർ (ഒന്ന്), ടി എം സുരേന്ദ്രപാൽ സിംഗ് അജിമൽ (രണ്ട്), ടി എം ലുബ്ന കാസം ഖത്രി (മൂന്ന്). ഇവാലുവേഷൻ സ്പീച്ച്: ടി എം അബ്ദുൽ റഷീദ് തൊടിയിൽ (ഒന്ന്), ടി എം ലുബ്ന കാസം ഖത്രി (രണ്ട്), ടി എം നിവേത ഗണേഷ് (മൂന്ന്).
ടേബിൾ ടോപിക്സ്: ടി എം ശിവന്യ അനിൽകുമാർ (ഒന്ന്), ടി എം നിവേത ഗണേഷ് (രണ്ട്), ടി എം ഷയാൻ ഹഖ് (മൂന്ന്).
ഇന്റർനാഷണൽ സ്പീച്ച്: ടി എം സുരേന്ദ്രപാൽ സിംഗ് അജിമൽ (ഒന്ന്), ടി.എം. സാഷി തങ്കരാജ (രണ്ട്), ടി എം അബ്ദുൽ റഷീദ് തൊടിയിൽ (മൂന്ന്).










0 comments