ജിദ്ദ പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ജിദ്ദ: ജിദ്ദ പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷൻ (പപ്പ) വാർഷിക ജനറൽ ബോഡി യോഗം ഷറഫിയയിലെ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രസിഡന്റ് നർഷാദ് തമ്പാനങ്ങാടി അധ്യക്ഷനായ യോഗത്തിൽ സംഘടനയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ജോയിന്റ് സെക്രട്ടറി ഷംസു ചെമ്പ്രശ്ശേരി സ്വാഗതം പറഞ്ഞു. 2025 വർഷത്തെ പ്രവർത്തന റിപ്പോർട്ട്, സാമ്പത്തിക റിപ്പോർട്ട്, വെൽഫെയർ റിപ്പോർട്ട് എന്നിവ ജോയിന്റ് സെക്രട്ടറി ഷമീർ പൂക്കൂത്ത് അവതരിപ്പിച്ചു. തുടർന്ന് പാണ്ടിക്കാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി എക്‌സിക്യൂട്ടീവ് കമ്മിറ്റി വിപുലീകരിച്ചു.
2026 വർഷത്തേക്കുള്ള ഭാരവാഹികളായി ഹക്കീം കക്കുളം ( പ്രസിഡന്റ്), അഫ്സൽ കിഴക്കേ പാണ്ടിക്കാട്, അൻഷാദ് വല്യാത്രപടി (വൈസ് പ്രസിഡന്റുമാർ) ഷാഫി മഹമൂദ് വളരാട്(ജനറൽ സെക്രട്ടറി), എ ടി ഇസ്മായിൽ കക്കുളം, നിഷാദ് മാടത്തിങ്ങൽ (ജോയിന്റ് സെക്രട്ടറിമാർ), ഫൈസൽ കോടശേരി (ട്രഷറർ), ഫിറോസ് മാനു കക്കുളം, ബഷീർ തമ്പനങ്ങാടി, റഷീദ് കുഞ്ഞാപ്പു തറിപ്പടി (വെൽഫയർ അംഗങ്ങൾ), ഷമീർ വളരാട് (ഐ.ടി ഇൻചാർജ്) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ വെച്ച് 2026 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനവും നടന്നു. നജീബ് കുറ്റിപ്പുളിക്ക് ആദ്യ അംഗത്വം നൽകിക്കൊണ്ടാണ് ക്യാമ്പയിൻ ആരംഭിച്ചത്.










0 comments