ജിദ്ദ കണ്ണൂർ സൗഹൃദവേദിക്ക് പുതിയ ഭരണസമിതി

ജിദ്ദ : ജിദ്ദ കണ്ണൂർ സൗഹൃദവേദിയുടെ പുതിയ ഭരണസമിതി നിലവിൽ വന്നു. രാധാകൃഷ്ണൻ കാവുമ്പായി, അബ്ദുള്ള മുക്കണ്ണി, അനിൽ ചക്കരക്കല്ല് എന്നിവർ രക്ഷാധികാരി സമിതി അംഗങ്ങളായി ചുമതലയേറ്റു. ഷറഫുദ്ദീൻ പെരിങ്ങാടി (പ്രസിഡന്റ്), സുനിൽ രാഘവൻ (ജനറൽ സെക്രട്ടറി), സന്തോഷ് ഭരതൻ (ട്രഷറർ), ഇബ്രാഹിം തളിപ്പറമ്പ, വി പി ഷമീർ,സിദ്ദീഖ് കത്തിച്ചാൽ, (വൈസ് പ്രസിഡന്റ്), ഉവൈസ് ഇബ്രാഹിം, ബിജുരാജ്, ബിജുരാജ് (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
റംസാനിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികളായ മഹ്റൂഫ്, രജിത്ത്, പ്രജിത്ത്, സിയാദ്, മുനീർ, ഹാദി സഈദ്, മുഹമ്മദ് ഷബീർ, ബഷീർ, അബ്ദുള്ള, സാദിക്ക് എന്നിവരെ അഭിനന്ദിച്ചു. മെഗാ സമ്മാനം മുനീറിനാണ്. യോഗത്തിൽ പ്രസിഡന്റ് വി പി മുഹമ്മദ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഇ പി പ്രഭാകരൻ സ്വാഗതവും പുതിയ ഷറഫുദ്ദീൻ പെരിങ്ങാടി നന്ദിയും പറഞ്ഞു.










0 comments