ജിദ്ദ ബലദിയ്യ സ്ട്രീറ്റ് മലയാളി കൂട്ടായ്മ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

ജിദ്ദ: ജിദ്ദ ബലദിയ്യ സ്ട്രീറ്റ് മലയാളി കൂട്ടായ്മ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. ഇഫ്താറിൽ രണ്ടായിരത്തിലധികം പേർ പങ്കെടുത്തു.
ജിദ്ദയിലെ മലയാളി പ്രവാസി സംഘടനകളുടെയും നേതാക്കളും ബലദിയ്യ സ്ട്രീറ്റിലുള്ള മലയാളികൾ അടക്കം മറ്റു സംസ്ഥാനക്കാരായ ഇന്ത്യക്കാരും, യമനി, പാക്കിസ്ഥാനി, ബംഗ്ലാദേശി സ്വദേശികളും ഇഫ്താറിൽ പങ്കെടുത്തു.
കഴിഞ്ഞ ആറ് വർഷമായി ബലദിയ്യ സ്ട്രീറ്റ് മലയാളി കൂട്ടായ്മ' ഇഫ്‌താർ സംഘടിപ്പിക്കുന്നുണ്ട്. ബലദിയ്യ സ്ട്രീറ്റ് മലയാളി കൂട്ടായ്മ പ്രസിഡന്റ് സത്താർ മണലായി, സെക്രട്ടറി ഖലീൽ പട്ടിക്കാട് ,സലിം മമ്പാട്, നസീർ അരിമ്പ്ര, നൗഫൽ വിക്ടറി, അക്ബർ പൂളാംചാലിൽ, ഷൗക്കത്ത് പരപ്പനങ്ങാടി, അസ്കർ മണലായി, ഷാഫി പവർഹൌസ്, അബു മേൽമുറി എന്നിവർ നേതൃത്വം നൽകി.








0 comments