ജിദ്ദ കണ്ണൂർ സൗഹൃദവേദി മികവ് അനുമോദനം

ജിദ്ദ : ജിദ്ദ കണ്ണൂർ സൗഹൃദവേദി സംഘടിപ്പിച്ച മികവ് അനുമോദന പരിപാടി ഷറഫിയ ലക്കി ദർബാർ റസ്റ്റോറന്റിൽ നടന്നു. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ജിദ്ദയിലെ മലയാളം അധ്യാപിക ഡാലിയ സഞ്ചു ഉദ്ഘാടനംചെയ്തു. കണ്ണൂർ സ്വദേശികളായ എസ്എസ്എൽസി, പ്ലസ്ടു വിജയികളെ ചടങ്ങിൽ അനുമോദിച്ചു. ജിദ്ദയിലെ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവും "കോലൈസ്’ ഹ്രസ്വചിത്രത്തിന്റെ കഥാകൃത്തും നിർമാതാവുമായ അബ-്‌ദുള്ള മുക്കണ്ണിയെ ചടങ്ങിൽ ആദരിച്ചു.
സംഘടന പ്രസിഡന്റ് ഷറഫുദ്ദീൻ പെരിങ്ങാടി അധ്യക്ഷനായി. സൗഹൃദവേദി രക്ഷാധികാരി സമിതി അംഗങ്ങളായ രാധാകൃഷ്ണൻ കാവുമ്പായി, അനിൽകുമാർ, അബ്ദുള്ള മുക്കണ്ണി, ട്രഷറര്‍ സന്തോഷ് ഭരതന്‍, വൈസ് പ്രസിഡന്റുമാരായ ഇബ്രാഹിം, ഷംസീർ, മുന്‍ പ്രസിഡന്റ് വി പി മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. നേഹ കൃഷ്ണ, ഇഷാനി, അൻഷ, ഷിന, സോഫിയ സുനിൽ, ഹാരിസ് ഹസൻ, മുനിർ കണ്ണൂർ, ഉണ്ണികൃഷ്ണൻ, പ്രജിത്ത്, അയ്ഹാം ഷംസുദ്ദീൻ തുടങ്ങിയവർ കലാപരിപാടികൾക്കും സംഗീതനിശയ്ക്കും നേതൃത്വം നൽകി. സൗഹൃദവേദി ജനറൽ സെക്രട്ടറി സുനിൽ രാഘവൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബിജുരാജ് രാമന്തളി നന്ദിയും പറഞ്ഞു.










0 comments