കുവൈത്ത് വിമാനത്താവളം അടച്ചതോടെ ഖൈസൂമയിൽനിന്ന് സർവീസ് ആരംഭിക്കാൻ ജസീറ എയർവേയ്സ്

കുവൈത്ത് സിറ്റി: നിലവിലെ സുരക്ഷാ സാഹചര്യത്തെ തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനാൽ സൗദി അറേബ്യയിലെ ഹഫർ അൽ ബാതിനിലുള്ള ഖൈസൂമ വിമാനത്താവളത്തിൽ നിന്ന് ഉടൻ സർവീസ് ആരംഭിക്കുമെന്ന് കുവൈത്തിലെ ബജറ്റ് വിമാനക്കമ്പനിയായ ജസീറ എയർവേയ്സ് അറിയിച്ചു. സൗദി അറേബ്യയിലെയും കുവൈത്തിലെയും ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെയാണ് സർവീസുകൾ ആരംഭിക്കുന്നത്.
കുവൈത്തിൽനിന്ന് ഏകദേശം രണ്ടര മണിക്കൂർ ദൂരത്തിലാണ് ഖൈസൂമ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. അവിടെ എത്തുന്ന യാത്രക്കാർക്ക് കരമാർഗം കുവൈത്തിലേക്ക് യാത്ര തുടരാനാകും. അതുപോലെ കുവൈത്തിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്ക് ഖൈസൂമ വിമാനത്താവളത്തിലേക്ക് എത്തുന്നതിനായി റോഡ് ഗതാഗത സൗകര്യവും ഒരുക്കുമെന്ന് ജസീറ എയർവേയ്സ് വ്യക്തമാക്കി.
ഈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നതിനായി സൗദി അറേബ്യയുടെ വിസ നിർബന്ധമാണെന്നും കമ്പനി അറിയിച്ചു. സ്വകാര്യ വാഹന സൗകര്യമില്ലാത്ത യാത്രക്കാർക്കായി ബസ് സർവീസുകൾ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.










0 comments