വൈവിധ്യമാർന്ന വിഭവങ്ങളുമായി ലുലുവിൽ ചക്ക ഫെസ്റ്റിന് തുടക്കമായി; ഏപ്രിൽ 9 ന് സമാപനം

jack fruit fest
വെബ് ഡെസ്ക്

Published on Apr 08, 2025, 06:27 PM | 1 min read

അബുദാബി : മധുരമൂറും ചക്കപഴങ്ങളുടെയും ചക്കകൊണ്ടുള്ള വിഭവങ്ങളുടെയും മികച്ച അനുഭവം സമ്മാനിച്ച് യുഎഇ ലുലു സ്റ്റോറുകളിൽ ചക്ക ഫെസ്റ്റ് ആരംഭിച്ചു. അബുദാബി മദീനത്ത് സായിദ് ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ആർജെ മാരായ മായ കർത്ത, ജോൺ എന്നിവർ ചേർന്ന് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.


ഇന്ത്യ, ശ്രീലങ്ക , വിയറ്റ്നാം, മലേഷ്യ, തായ്ലാൻഡ്, ഉഗാൻഡ, മെക്സികോ തുടങ്ങി ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള ചക്ക ഉത്പന്നങ്ങളാണ് ഫെസ്റ്റിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. നാടൻ തേൻവരിക്ക മുതൽ വിയറ്റ്നാം റെഡ് ചക്ക വരെ 30 ലധികം ചക്ക ഉത്പന്നങ്ങൾ ഫെസ്റ്റിലുണ്ട്.


കൂടാതെ ചക്ക കൊണ്ടുള്ള വ്യത്യസ്ഥമാർന്ന രുചികൂട്ടുകളും വിഭവങ്ങളും ചക്ക ജിലേബിയും ചക്കപായസവും വരെ ഒരുക്കിയിട്ടുണ്ട്. ചക്കകൊണ്ടുള്ള സ്പെഷ്യൽ സ്വിസ് റോൾ, ജാക്ക്ഫ്രൂട്ട് ഡോണട്ട്സ്, കേക്ക്, ബിസ്ക്റ്റ്സ് തുടങ്ങിയ ബേക്കറി വിഭവങ്ങളും ഫെസ്റ്റിൻറെ ഭാഗമായി മധുരപ്രേമികളെ കാത്തിരിക്കുന്നു. ഏഷ്യൻ ജാക്ക്ഫ്രൂട്ട് സലാഡ്, ജാക്ക്ഫ്രൂട്ട് ബിരിയാണി, ചക്കകൊണ്ടുള്ള ഹൽവ, മിൽക്ക് ഷേക്ക് , ജാക്ക്ഫ്രൂട്ട് പെപ്പർ ഫ്രൈ തുടങ്ങി നിരവധി വിഭവങ്ങളാണ് കാത്തിരിക്കുന്നത്.

ഫെസ്റ്റിൻറെ ഭാഗമായി ആകർഷകമായ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ 9 വരെയാണ് ഫെസ്റ്റ്.






deshabhimani section

Related News

View More
0 comments
Sort by

Home