Deshabhimani

ജനകീയ നാടകവേദി നെയ്‌ത ‘ഇഴ’

Drama

പീപ്പിൾസ് തിയറ്റർ മസ്കത്ത് അവതരിപ്പിച്ച ഇഴ നാടകത്തിൽ നിന്ന് ഫോട്ടോ: വി കെ ഷഹീർ

avatar
രാജീവ്‌ മഹാദേവൻ

Published on Oct 27, 2026, 09:27 AM | 1 min read

അപരന്റെ വാക്കുകൾ സംഗീതംപോലെ ആസ്വദിക്കുന്ന ലോകം സ്വപ്നം കാണുന്ന കലാകാരന്മാർ ഒത്തുചേർന്ന് നാടകങ്ങൾ കാണുന്നു, വായിക്കുന്നു, ചർച്ചകൾ നടത്തുന്നു, എഴുതുന്നു, പരിശീലനം നടത്തുന്നു. അടിമുടി നാടകം നിറഞ്ഞൊരു ദിനം അവർ പീപ്പിൾസ് തിയറ്റർ എന്ന കൂട്ടായ്മയായി രൂപാന്തരപ്പെടുന്നു. ജനകീയ നാടകവേദിയുടെ ആവിഷ്കാരവുമായി ആദ്യമായി എത്തിയപ്പോൾത്തന്നെ അരങ്ങും അനുവാചകരും കീഴടങ്ങി. കഥാപാത്രങ്ങൾക്കൊപ്പം കാണികളും പൊട്ടിക്കരയുന്നു, പൊട്ടിച്ചിരിക്കുന്നു, മുഷ്ടിചുരുട്ടുന്നു, അനീതിയോടെതിർക്കാൻ വെമ്പുന്നു. ​മസ്‌കത്തിൽ സംഘടിപ്പിക്കപ്പെട്ട പി ജെ ആന്റണി നാടകമത്സരത്തിൽ മികച്ച നാടകം, മികച്ച സംവിധായകൻ മികച്ച നടി തുടങ്ങി ഏഴ്‌ പുരസ്‌കാരങ്ങൾ നേടി തരംഗമാവുകയാണ്‌ "ഇഴ'. ഒപ്പം പീപ്പിൾസ് തിയറ്ററും.


​ജീവിതായോധനത്തിനായി പ്രവാസം തെരഞ്ഞെടുത്തവർ, ജീവിതപ്പോരാട്ടത്തിൽ മാത്രമല്ല, കലാപ്രകടനങ്ങളിലും തങ്ങൾ ആരുടെയും പിന്നിലല്ലെന്ന് മുമ്പും പലതവണ തെളിയിച്ചതാണ്. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ഷൈമ ദിനേശിന്റെ പ്രകടനം പ്രേക്ഷകരെയും വിധികർത്താക്കളെയും ഒരുപോലെ ഉലച്ചു. അമ്മവേഷങ്ങളുടെ വാർപ്പുമാതൃകകളെ കാറ്റിൽപ്പറത്തുന്നതായിരുന്നു ഷൈമയിലെ അമ്മ. കാപട്യങ്ങളെ പുറംകാൽകൊണ്ട്‌ തൊഴിക്കുന്ന, മണ്ണിന്റെ ചൂരുള്ള മാനവമൂല്യങ്ങളെ ചേർത്തുപിടിക്കുമ്പോഴും പുതിയകാല സ്വപ-്‌നങ്ങളെ വിഹായസിലേക്ക് ഉയർത്തി വിടുന്ന അമ്മയെ കൈയടക്കത്തോടെയും തനിമയോടെയും ഷൈമ അവതരിപ്പിച്ചു.


സംവിധായകൻ സുനിൽ ഗുരുവായൂരിന്റെ ശിക്ഷണത്തിൽ മസ്‌കത്തിൽ എണ്ണം പറഞ്ഞ നാടകങ്ങൾ അവതരിക്കപ്പെട്ടിട്ടുണ്ട്. അവതരണത്തിൽ മാത്രമല്ല, പരിശീലനത്തിലും തനി പ്രൊഫഷണൽ സമീപനം സ്വീകരിക്കുന്നയാളാണ് സുനിൽ . "ഇഴ'യുടെ അവതരണത്തിൽ എടുത്തുപറയേണ്ട മറ്റൊരാൾ ക്യാമ്പ് ഡയറക്‌ടർ ദിനേശ് ബാബുവാണ്. "പീപ്പിൾസ് തിയറ്ററി'ന്റെ ബീജാവാപ ചർച്ചകളിലെ നായകനായിരുന്ന ദിനേശ്‌.


പുന്നപ്ര-വയലാറിന്റെ തുടിക്കുന്ന ഓർമകൾക്കുമുന്നിൽ അഭിവാദ്യമർപ്പിച്ച് തുടങ്ങുന്ന 'ഇഴ' അവസാനിക്കുന്നത് ഇങ്ങനെ പ്രഖ്യാപിച്ചുകൊണ്ടാണ്. "ഒരു നഗരത്തിൽ അനീതി നടന്നാൽ, അസ്തമയത്തിനുമുമ്പ് അവിടെ കലാപമുണ്ടാകണം. ഇല്ലെങ്കിൽ സന്ധ്യമയങ്ങുംമുമ്പ് ആ നഗരം കത്തിച്ചാമ്പലാകുന്നതാണ് നല്ലത്.’ ജനകീയ നാടകവേദിയുടെ തലതൊട്ടപ്പനായ ബ്രഹ്‌തോൾഡ് ബ്രെഹ്ത്തിന്റെ വാക്കുകളാണിത്. "ഇഴ'യിലെ ഈ ഭരതവാക്യം ജാതിയുടെയും മതത്തിന്റെയും വംശത്തിന്റെയും വർഗത്തിന്റെയും പേരിൽ സാമാന്യജനത്തെ തമ്മിൽക്കൊല്ലിച്ച് സാമ്രാജ്യത്വ അജൻഡകൾ നടപ്പാക്കാൻ കൊണ്ടുപിടിച്ചുശ്രമിക്കുന്ന എല്ലാ ശക്തികളോടും തങ്ങളുടെ പരിമിതിക്കുള്ളിൽനിന്ന് സർഗാത്മകമായി പോരടിക്കാൻ പ്രതിജ്ഞ ചെയ-്ത ചെറിയ സംഘം സാംസ്‌കാരിക പ്രവർത്തകരുടെ ഹൃദയവാക്യം കൂടിയാണിത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home