ഇറ്റാലിയൻ പ്രധാനമന്ത്രി ഒമാനിൽ

ജോർജിയ മെലോണി (FILE)
മസ്‌കറ്റ് : ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി സന്ദർശനത്തിനായി ഒമാനിൽ എത്തി. പുതുവർഷത്തിൽ സുൽത്താൻ ഹൈതം ബിൻ താരിക്ക് സ്വീകരിക്കുന്ന ആദ്യ വിദേശ നേതാവാണ് മേലോണി.
ഇരു രാജ്യങ്ങളും തങ്ങളുടെ ഉഭയകക്ഷി ബന്ധങ്ങൾക്ക് നൽകുന്ന തന്ത്രപരമായ പ്രാധാന്യം അടിവരയിടുന്ന സന്ദർശനമായിരുന്നുവെന്നും ഒമാൻ സുൽത്താനുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്ട്രീയ, സാമ്പത്തിക, നയതന്ത്ര മേഖലകളിലെ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഒമാൻ- ഇറ്റലി ബന്ധങ്ങളിലുണ്ടായ പുരോഗതി പ്രതിഫലിപ്പിക്കുന്നതായിരുന്നു സന്ദർശനമെന്നും അവർ കൂട്ടിച്ചേർത്തു.










0 comments