ഐഎസ്‌സി ഒമാൻ കേരള വിഭാഗം യുവജനോത്സവത്തിന് തിരശീല വീണു

മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം യുവജനോത്സവ മത്സരങ്ങളുടെ ഭാഗമായുള്ള കലാ മത്സരങ്ങൾ സമാപിച്ചു. ഒക-്‌ടോബർ 23, 24, 30, 31 തീയ്യതികളിൽ ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽക്ലബ്ബ് ഹാളിലും മത്രയിലെ സബലത്ത് ഹാളിലുമായി നടന്ന പരിപാടിയിൽ കുട്ടികളും മുതിർന്നവരുമായി ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ 800 ൽ അധികം കലാകാരന്മാരും കലാകാരികളും മാറ്റുരച്ചു. സബ-്‌ജൂനിയർ, ജൂനിയർ, സീനിയർ, ഓപ്പൺ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി 55ലേറെ ഇനങ്ങളിലാണ് കലാമത്സരങ്ങൾ നടന്നത്.
കേരളനടനം, കഥാപ്രസംഗം, ടാബ്ലോ തുടങ്ങിയവയിൽ ഈ വർഷം മികച്ച മത്സരങ്ങൾ നടന്നു. രാവിലെ ഒമ്പതു മുതൽ വിവിധ വേദികളിൽ അരങ്ങേറിയ കലാമത്സരങ്ങൾ രാത്രി ഏറെ വൈകുംവരെ നീണ്ടു. മത്സരങ്ങളുടെ അവസാനദിവസം നടന്ന സമാപനചടങ്ങിൽ വിധികർത്താക്കൾക്കുള്ള കേരള വിഭാഗത്തിന്റെ സ-്‌നേഹോപഹാരം കൺവീനർ അജയൻ പൊയ്യാറയും മറ്റ് മാനേിജിങ് കമ്മിറ്റിയംഗങ്ങളും ചേർന്ന് സമ്മാനിച്ചു. യുവജനോത്സവത്തിന്റെ ഭാഗമായുള്ള സാഹിത്യ മത്സരങ്ങൾ അടുത്ത ദിവസം തന്നെ സംഘടിപ്പിക്കുമെന്ന് കേരള വിഭാഗം ഭാരവാഹികൾ അറിയിച്ചു.









0 comments