Deshabhimani

ഐഎസ്‍സി കേരള വിങ് യുവജനോത്സവത്തിന് സലാലയിൽ തുടക്കമായി

ISC Kerala Wing .jpg
വെബ് ഡെസ്ക്

Published on Nov 06, 2026, 07:20 AM | 1 min read

സലാല: സലാല ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ്‌ സംഘടിപ്പിച്ച യുവജനോത്സവം സലാല ഇന്ത്യൻ സോഷ്യൽ ക്ലബ് അങ്കണത്തിൽ ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലാമേള ഇന്ത്യൻ സോഷ്യൽ ക്ലബ് ജനറൽ സെക്രട്ടറി രഞ്ജിത് സിങ്‌ ഉദ-്‌ഘാടനംചെയ-്‌തു. കൺവീനർ സനീഷ് ചക്കരക്കൽ അധ്യക്ഷനായി. ഇന്ത്യൻ എംബസി കോൺസുലർ എജന്റ് ഡോ. കെ സനാതനൻ ചടങ്ങിൽ മുഖ്യാതിഥിയായി. കേരള വിങ് ഒബ്സർവർ പ്രവീൺ കുമാർ, ഡോ. ഷാജി പി ശ്രീധർ എന്നിവർ സംസാരിച്ചു. കേരള വിങ് കോ -കൺവീനർ എ കെ പവിത്രൻ സ്വാഗതവും ലേഡി കോർഡിനേറ്റർ ഷെമിന അൻസാരി നന്ദിയും പറഞ്ഞു. മേളയുടെ ആദ്യ ദിനത്തിൽ കഥാരചന, കവിതാരചന തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി 12- മത്സരയിനങ്ങൾ അരങ്ങേറി.

​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home