ad
Deshabhimani

ഇന്ത്യൻ സ്‌കൂളിന് മൂന്ന് ലോക റെക്കോർഡ്; ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡ് നേട്ടം

indian school
വെബ് ഡെസ്ക്

Published on Dec 15, 2025, 11:00 PM | 1 min read

മനാമ: ബഹ്‌റൈൻ ദേശീയ പതാകയുടെ വിശാലമായ മനുഷ്യ രൂപീകരണമടക്കം മൂന്ന് ലോക റെക്കോഡുകളുമായി ബഹ്‌റൈനിലെ ഇന്ത്യൻ സ്‌കൂൾ (ഐഎസ്ബി) ജൂനിയർ വിംഗ് ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ (ജിബിഡബ്ല്യുആർ) ഇടം പിടിച്ചു. ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് റിഫ കാമ്പസിൽ നടന്ന പരിപാടിയിലാണ് ചരിത്ര നേട്ടം.


ഒരു ദേശീയ പതാകയുടെ ഏറ്റവും വലിയ മനുഷ്യ ചിത്രീകരണം, ഏറ്റവും കൂടുതൽ കുട്ടികൾ ഒരേസമയം ദേശീയ പതാകയെ അഭിവാദ്യം ചെയ്യൽ, ഏറ്റവും കൂടുതൽ കുട്ടികൾ മൂന്ന് ഭാഷകളിൽ ഒരു ആലാപനം നടത്തുന്നത് എന്നീ മൂന്ന് റെക്കോർഡുകളാണ് സ്‌കൂൾ സ്വന്തമാക്കിയത്. പ്രൈമറി, കിന്റർഗാർട്ടൻ വിഭാഗങ്ങളിൽ നിന്നുള്ള 3,700 വിദ്യാർഥികളാണ് ബഹ്‌റൈൻ ദേശീയ പതാകയുടെ രൂപീകരണത്തിൽ അണിനിരന്നത്.


സാംസ്‌കാരിക പ്രകടനങ്ങളും നൃത്തങ്ങളും ആഘോഷങ്ങൾക്ക് പൊലിമയേകി. ജിബിഡബ്ല്യുആറിന്റെ ഏഷ്യാ ഹെഡ് ഡോ. മനീഷ് കുമാർ വിഷ്‌ണോയി ലോക റെക്കോർഡുകൾ സ്ഥാപിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചടങ്ങിൽ മന്ത്രാലയ ഉദ്യോഗസ്ഥർക്കൊപ്പം സ്‌കൂൾ അധികൃതരും പങ്കെടുത്തു. പരിപാടിക്ക് തുടക്കമിട്ട് വിശിഷ്ടാതിഥികൾ ബലൂണുകൾ പറത്തി. ദേശീയ ദിന സന്ദേശം നൽകി സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് സംസാരിച്ചു. ഹെഡ് ബോയ് ഫാബിയോൺ ഫ്രാങ്കോ ഫ്രാൻസിസും ഹെഡ് ഗേൾ ലക്ഷിത രോഹിതും സംസാരിച്ചു. ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ സ്വാഗതവും സെക്രട്ടറി വി രാജപാണ്ഡ്യൻ നന്ദി പറഞ്ഞു.


വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, വിവിധ കമ്മിറ്റി അംങ്ങളായ രഞ്ജിനി മോഹൻ(അക്കാദമിക്‌സ്), ബോണി ജോസഫ്(ഫിനാൻസ് & ഐടി), മിഥുൻ മോഹൻ (പ്രോജക്ട് & മെയിന്റനൻസ്), മുഹമ്മദ് നയാസ് ഉല്ല(ട്രാൻസ്‌പോർട്ട്), പ്രിൻസിപ്പൽ വിആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്‌കൂൾ ആന്റ് അക്കാദമിക് അഡ്മിനിസ്‌ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി എന്നിവർ നേതൃത്വം നൽകി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home