"ഇഖ്‌വ" സ്നേഹ സന്ദേശ യാത്ര സംഘടിപ്പിച്ചു

ദുബായ് : എമിറേറ്റ്സ് കോട്ടക്കൽ വെൽഫെയർ അസോസിയേഷൻ (ഇഖ്‌വ)യുടെ ആഭിമുഖ്യത്തിൽ അബുദാബിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഏകദിന സ്നേഹ സന്ദേശയാത്ര സംഘടിപ്പിച്ചു. അബുദാബി മവാസം വിസ്തൃത പ്രദേശത്തു പുതുതായി നിർമിച്ച "ഗ്രീൻ ഹൗസ് ഓർഗാനിക് പാർക്ക്" സംഘം സന്ദർശിച്ചു.
തുടർന്ന് മുസഫയിലും യുഎഇയിലെ അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌കിലും അബുദാബി ഹെറിറ്റേജ് മ്യുസിയത്തിലും സന്ദർശനം നടത്തി. അബുദാബി കൊട്ടാരവും മറീനയും സമീപ പ്രദേശങ്ങളും സന്ദർശിച്ച ശേഷം ഫാമിലി പാർക്കിൽ "ബാർബിഖ്യു" വിരുന്നിനു ശേഷം യാത്ര ദുബായിൽ അവസാനിപ്പിച്ചു. ഷമീൽ പി സി, ഷാഫി ഡി എ , സകരിയ, സിറാജ് സി പി, ഫസൽ പി, നവാസ് , മുസ്തഫ യു ടി, മുറാദ് ഷിറാസ് , സാജിദ് പി, ഷുഹൈബ്, സമദ്, മുബാഷ്, അബൂബക്കർ തുടങ്ങിയവർ നേതൃത്വം നൽകി.










0 comments