ജുബൈൽ നൂപുരധ്വനി അന്താരാഷ്ട്ര യോഗ ദിനാഘോഷം സംഘടിപ്പിച്ചു

ജുബൈൽ : അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജുബൈൽ നൂപുരധ്വനി ആർട്സ് അക്കാദമി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. നൂപുരധ്വനി ആർട്സ് അക്കാദമിയും ജുബൈൽ നവോദയ സാംസ്‌കാരിക വേദിയും സംയുക്തമായി ഇന്ത്യൻ എംബസി റിയാദ്, അറബ് യോഗ ഫൗണ്ടേഷൻ എന്നിവരുടെ സഹകരണത്തോടെ വെള്ളിയാഴ്ച ജുബൈൽ ഇന്റർനാഷണൽ എക്സിബിഷൻ ഹാളിൽ മാസ് യോഗ ഡെമോ സംഘടിപ്പിച്ചു.
യോഗ പരിശീലക ഡോ. സുമൻയാദവും സംഘവും നയിച്ച മാസ് യോഗ ഡെമോൺസ്ട്രേഷൻ, സ്കൂൾ വിദ്യാർഥികളും സ്ത്രീകളും അണിനിരന്ന കൈകൊട്ടിക്കളി, ബാംഗ് സൂംബ, ബറാക് ഇന്റർ നാഷനൽ കുട്ടികൾ അവതരിപ്പിച്ച കലാ-കായിക പ്രകടനങ്ങൾ , ജുബൈൽ ഇന്ത്യൻ സ്കൂൾ കുട്ടികളുടെ 'പിരമിഡ്' അഭ്യാസങ്ങൾ, ഇന്റർ നാഷണൽ ചാമ്പ്യൻസ് സ്പോർട്സ് അക്കാദമി വിദ്യാർത്ഥികളുടെ ജിംനാസ്റ്റിക് - ആയോധന കലാ പ്രദർശനങ്ങൾ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.
യോഗ ദിന ഔദ്യോഗിക ചടങ്ങുകൾ സർഫാസ് ബാബുവിന്റെ ഖിറാഅത്തോട് കൂടി (ഖുർ ആൻ പാരായണം) തുടക്കമിട്ടു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ആർ ടി ആർ പ്രഭു ഉദ്ഘാടനം ചെയ്ത പരിപാടി നൂപുരധ്വനി ആർട്സ് അക്കാദമി ചെയർമാൻ ഉമേഷ് കളരിക്കൽ, കൺവീനർ പ്രജീഷ് കറുകയിൽ, അക്കാദമി COO അബ്ദുൾ അസിസ് അൽ ഫർജി, യൂണിവേഴ്സൽ കമ്പനി സിഇഒ ബദറുദീൻ, ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി മെമ്പർമാരായ സായി കൃഷ്ണൻ, മേഹുൽ ചൗഹാൻ, സാമൂഹ്യ പ്രവർത്തകരായ ലക്ഷ്മണൻ കണ്ടമ്പത്, ഉണ്ണികൃഷ്ണൻ, ഷാഹിദാ ഷാനവാസ്, ധന്യ അനീഷ്, അക്കാദമി പിടിഎ സെക്രട്ടറി സഫീന താജ്, ബറാക് സ്കൂൾ പ്രിൻസിപ്പാൾ ഹേമ ഷെട്ടി എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ ജയൻ തച്ചമ്പാറ സ്വാഗതവും കൺവീനർ ഡോ. നവ്യ വിനോദ് നന്ദിയും പറഞ്ഞു.









0 comments