അന്താരാഷ്ട്ര നഴ്‌സസ് ദിനം; ശ്രദ്ധേയമായി ഇൻഫോക് ‘ഫ്ലോറൻസ് ഫിയസ്റ്റ 2025’

nurses day
വെബ് ഡെസ്ക്

Published on May 15, 2025, 01:23 PM | 1 min read

കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു. ‘ഫ്ലോറൻസ് ഫിയെസ്റ്റ- 2025’ എന്ന പേരിൽ ജലീബ് ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച ആഘോഷം വിവിധ പരിപാടികൾകൊണ്ട് ശ്രദ്ധേയമായി. ഡോ. മുസ്തഫാ അൽ മൊസാവി ഉദ്ഘാടനം ചെയ്തു. കുവൈത്ത് നഴ്സിങ് സർവിസസ് ഡയറക്ടറെ പ്രതിനിധീകരിച്ച് ദലീല കരീം ആശംസകൾ നേർന്നു. കുവൈത്ത് നഴ്സിങ് ഡയറക്ടർ ഇമാൻ അൽ അവാധി വിഡിയോ സന്ദേശത്തിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു.


മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ആൻഡ് സിഇഒ മുസ്തഫ ഹംസ, ഇൻഫോക് ട്രഷറർ മുഹമ്മദ് ഷാ എന്നിവർ ആശംസയർപ്പിച്ചു. പ്രസിഡന്റ് വിജേഷ് വേലായുധൻ ഇൻഫോക്ക് പ്രവർത്തനങ്ങൾ വിശദീകരിച്ചു. ദീർഘകാലം കുവൈത്തിൽ സേവാമാനുഷ്ഠിച്ചുവരുന്ന സീനിയർ നഴ്സുമാരെ ചടങ്ങിൽ ആദരിച്ചു. അംഗങ്ങളുടെ മികച്ച മാർക്ക് കരസ്ഥമാക്കിയ കുട്ടികൾക്ക് പുരസ്കാരം കൈമാറി. കഴിഞ്ഞ വർഷം മികച്ച പ്രവർത്തനം നടത്തിയ പ്രവർത്തകർക്ക് അവാർഡ് നൽകി ആദരിച്ചു.


ഇൻഫോക് വാർഷിക മാഗസിൻ ‘മിറർ- 2025’ വേദിയിൽ പ്രകാശനം ചെയ്തു. പോസ്റ്റർ, ആർട്ടിക്കിൾ പ്രസന്റേഷൻ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. അംഗങ്ങളുടെയും കുട്ടികളെയും കലാപ്രകടനങ്ങൾ, വൈഷ്ണവ് ഗിരീഷ്, ആതിര ജനകൻ, ക്രിസ്റ്റകല തോമസ്, വിഷ്ണു വർദ്ധൻ എന്നിവർ അവതരിപ്പിച്ച സംഗീതസന്ധ്യ എന്നിവ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി. ഇൻഫോക് സെക്രട്ടറി ജോബി ജോസഫ് സ്വാഗതവും പ്രോഗ്രാം കൺവീനർ അംബിക ഗോപൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home