Deshabhimani

കേരളവിഭാഗം യുവജനോത്സവം നാളെമുതൽ

Indian Social Club Oman Kerala Wing Youth Festival
വെബ് ഡെസ്ക്

Published on Oct 22, 2026, 09:20 AM | 1 min read

മസ്‌കത്ത്‌: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്റെ യുവജനോത്സവ മത്സരങ്ങൾ വെള്ളിയാഴ-്‌ച ആരംഭിക്കും. മത്രയിലെ സബലത്ത് ഹാളിലും ദാർസൈറ്റ്‌ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിലുമായി 23, 24, 30, 31 തീയതികളിലാണ് കലാമത്സരങ്ങൾ. ഭ


രതനാട്യം, മോഹിനിയാട്ടം, കേരളനടനം, കുച്ചിപ്പുടി, ഒപ്പന, തിരുവാതിരക്കളി, നാടോടി നൃത്തം, സംഘനൃത്തം, സിനിമാഗാനാലാപനം, കവിതാലാപനം, നാടൻപാട്ട്, മാപ്പിളപ്പാട്ട്, സംഘഗാനം, കഥാപ്രസംഗം, മോണോആക-്‌ട്‌, കീ ബോർഡ്, പ്രച്ഛന്ന വേഷം, ക്ലാസിക്കൽ മ്യൂസിക്, ക്ലാസിക്കൽ ഗ്രൂപ്പ് ഡാൻസ്, നിശ്ചലദൃശ്യം എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. കൂടാതെ മലയാളത്തിലും ഇംഗ്ലീഷിലും പ്രസംഗ മത്സരങ്ങളും നടക്കും.


1000ൽ അധികം പേർ വിവിധയിനങ്ങളിൽ പങ്കെടുക്കാൻ പേര്‌ നൽകിയതായി ഭാരവാഹികൾ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home