Deshabhimani

എംഎസ്‌എസ്–പിൽസ് കുടുംബ നീതിമേള നടന്നു

MSS–PILS Family Justice Fair

എംഎസ്എസ്‌ -പിൽസ് കുടുംബ നീതിമേള അറബ് അഭിഭാഷകൻ സലാമ മുഹമ്മദ് അബ-്‌ദുള്ള ഷറാവി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 22, 2026, 09:57 AM | 1 min read

ദുബായ്‌: മോഡൽ സർവീസ് സൊസൈറ്റി (എംഎസ്‌എസ്)യും പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്)യും സംയുക്തമായി സംഘടിപ്പിച്ച കുടുംബ നീതിമേള റാഷിദിയ പേസ് ബ്രിട്ടീഷ് സ്‌കൂളിൽ നടന്നു. നിയമപരവും കുടുംബപരവുമായ വിവിധ വിഷയങ്ങളിൽ സൗജന്യ ഉപദേശങ്ങളും മാർഗനിർദേശങ്ങളും ലഭ്യമാക്കി. 25 അഭിഭാഷകരും 10 സൈക്കോളജിസ്റ്റുകളും ഫാമിലി കൗൺസലർമാരും സേവനം നൽകി.


അറബ് അഭിഭാഷകൻ സലാമ മുഹമ്മദ് അബ-്‌ദുള്ള ഷറാവി ഉദ്‌ഘാടനം ചെയ-്‌തു. എംഎസ്എസ് ചെയർമാൻ ഫയാസ് അഹ-്‌മദ് അധ്യക്ഷനായി. പിൽസ് ചെയർമാൻ അഡ്വ. ഷാനവാസ് കാട്ടകത്ത്, ഒമാൻ പ്രസിഡന്റ് ഡോ. ജെ രത്നകുമാർ, കുടുംബ കൗൺസലർ സി എ, അഡ്വ. ഷീജിഷ്, പേസ് സ്‌കൂൾ ഡയറക-്‌ടർ സൽമാൻ ഇബ്രാഹിം, മാധ്യമ പ്രവർത്തകൻ അനൂപ് കീച്ചേരി, കെഎംസിസി ലീഗൽസെൽ ചെയർമാൻ അഡ്വ. ഇബ്രാഹിം ഖലീൽ, ബഷീർ ബെല്ലോ, നീതി മേള കൺവീനർ അഡ്വ. മുഹമ്മദ് സജിദ്, അഭിഭാഷക പാനൽ കൺവീനർ അഡ്വ.അസീസ് തോലേരി, സൈക്കോളജിസ്റ്റ്‌ പാനൽ കൺവീനർ അഡ്വ. ഗിരിജ എന്നിവർ സംസാരിച്ചു. മോഹൻ വെങ്കിട്ട്‌, കെ കെ അഷ്‌റഫ്, ബിജു പാപ്പച്ചൻ, ഹുസൈൻ, എ എസ്‌ ദീപു, മുഹമ്മദ് അക്ബർ, അരുൺ സുന്ദർരാജ്, മുജീബ് റഹ്മാൻ, അബ-്‌ദുൽ മുത്തലിഫ്, പിൽസ് ട്രഷറർ നാസർ ഊരകം, റാഗിദ് ഖാദർ, ഷമീം എന്നിവർ നേതൃത്വം നൽകി. പിൽസ് സെക്രട്ടറി അൽ നിഷാജ് ശാഹുൽ സ്വാഗതവും എംഎസ്എസ് സെക്രട്ടറി ഷജിൽ ഷൗക്കത്ത് നന്ദിയും പറഞ്ഞു.


Caption:




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home