Deshabhimani

മൃഗങ്ങളിൽ സിപ്രോഫ്ലോക്‌സാസിൻ ഉപയോഗം നിരോധിച്ച് യുഎഇ

medicine

Representative Image | AI

വെബ് ഡെസ്ക്

Published on Oct 22, 2026, 09:41 AM | 1 min read

ദുബായ്: മൃഗങ്ങളിൽ ആന്റിബയോട്ടിക് മരുന്നായ സിപ്രോഫ്ലോക്‌സാസിൻ ഉപയോഗിക്കുന്നത് നവംബർ ഒന്നുമുതൽ നിരോധിക്കുമെന്ന്‌ യുഎഇ. മനുഷ്യരിലെ ബാക-്‌ടീരിയൽ അണുബാധകൾ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഈ മരുന്നിന്റെ ഫലപ്രാപ്തി സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ​


ആന്റിമൈക്രോബിയൽ പ്രതിരോധം തടയാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് നിരോധനമെന്ന് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ-്‌മെന്റ്‌ അറിയിച്ചു. മരുന്നുകൾക്കെതിരെ ബാക-്‌ടീരിയകൾ പ്രതിരോധശേഷി നേടുന്നതോടെ അണുബാധകൾ ചികിത്സിക്കുന്നത് കൂടുതൽ പ്രയാസകരമാകുന്ന സാഹചര്യമാണ് ആന്റിമൈക്രോബിയൽ പ്രതിരോധം.


​മനുഷ്യചികിത്സയിൽ നിർണായക പ്രാധാന്യമുള്ള ആന്റിബയോട്ടിക്കാണ് സിപ്രോഫ്ലോക്‌സാസിൻ. മൃഗങ്ങളിൽ മരുന്ന് ദുരുപയോഗം ചെയ്യുന്നത് ബാക-്‌ടീരിയകളിൽ പ്രതിരോധശേഷി വളരാൻ ഇടയാക്കുകയും മനുഷ്യരിലെ ചികിത്സയെ ബാധിക്കുകയും ചെയ്യും. ​സിപ്രോഫ്ലോക്‌സാസിൻ അടങ്ങിയ വെറ്ററിനറി മരുന്നുകൾക്കും അസംസ്‌കൃത വസ-്‌തുക്കൾക്കും നിരോധനം ബാധകമാണ്. എട്ട് ഇറക്കുമതി ഉൽപ്പന്നങ്ങളും പ്രാദേശികമായി രജിസ്റ്റർ ചെയ-്‌ത ഉൽപ്പന്നവുമുൾപ്പെടെ ഒമ്പത് ഉൽപ്പന്നങ്ങളെയാണ് നടപടി ബാധിക്കുക. ​നിരോധനം പ്രാബല്യത്തിൽ വരുംമുമ്പ് ഉൽപ്പന്നങ്ങളുടെ നിർമാണം, ഇറക്കുമതി, വിതരണം എന്നിവ നിർത്താനും വിപണിയിലെ സ്റ്റോക്ക് നീക്കം ചെയ്യാനും കമ്പനികൾക്ക് നിർദേശം നൽകി. ശേഷിക്കുന്ന സ്റ്റോക്ക് അംഗീകൃത നടപടിക്രമങ്ങൾ പാലിച്ച് പുനർകയറ്റുമതി ചെയ്യുകയോ നശിപ്പിക്കുകയോ വേണം. ​യുഎഇ സർവകലാശാല സമർപ്പിച്ച പഠനങ്ങൾ വിലയിരുത്തിയശേഷമാണ് നടപടി. നിരോധനം കമ്പനികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തും.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home