Deshabhimani

യുഎഇയിൽ അസാധാരണ ദുർഗന്ധം; കാരണം കണ്ടെത്താൻ അന്വേഷണം

uae road
വെബ് ഡെസ്ക്

Published on Oct 22, 2026, 09:46 AM | 1 min read

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ അസാധാരണ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ച് കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം. പ്രാഥമിക പരിശോധനയിൽ ആശങ്കപ്പെടേണ്ട സാഹചര്യമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. ​


സ്ഥലങ്ങളിൽ പരിശോധനയും നിരീക്ഷണവും തുടരുകയാണ്. സാഹചര്യം മാറുകയോ പൊതുജനങ്ങൾക്ക് പ്രത്യേക നിർദേശങ്ങൾ നൽകേണ്ടിവരികയോ ചെയ-്‌താൽ ഔദ്യോഗിക മാധ്യമങ്ങളിലൂടെ അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ​ഷാർജ, ദുബായ് ഉൾപ്പെടെ വിവിധ എമിറേറ്റുകളിലെ താമസക്കാർ ഇന്ധനത്തിന്റെയോ വാതകത്തിന്റെയോ ഗന്ധത്തിന് സമാനമായ ദുർഗന്ധം അനുഭവപ്പെട്ടതായി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home