ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം യുവജനോത്സവ മത്സരങ്ങൾക്ക് തുടക്കം

മസ്‌കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗത്തിന്റെ യുവജനോത്സവ കലാമത്സരങ്ങൾക്ക് മത്രയിലെ സബലത്ത് ഹാളിൽ തുടക്കം. ഒക്ടോബർ 23ന് രാവിലെ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ബോർഡ് ഡയറക്ടർ നിധീഷ് കുമാർ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. കേരളവിഭാഗം കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷനായി. കലാവിഭാഗം സെക്രട്ടറി മുജീബ് മജീദ്, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, സാമൂഹിക പ്രവർത്തകൻ കെ ബാലകൃഷ്ണൻ, കേരളവിഭാഗം സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി റിയാസ് അമ്പലവൻ എന്നിവർ സംസാരിച്ചു.
ഒക്ടോബർ 23, 24, 30, 31 തീയതികളിലായാണ് കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, ചലച്ചിത്രഗാനാലാപനം, കവിതാലാപനം, നാടൻപാട്ട്, മാപ്പിളപ്പാട്ട്, കീബോർഡ്, ക്ലാസിക്കൽ സംഗീതം, പ്രസംഗം, പ്രച്ഛന്നവേഷം, നിശ്ചലദൃശ്യം തുടങ്ങി 27ലേറെ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.









0 comments