Deshabhimani

കണ്ണൂരിൽ സമസ്ത ആസ്ഥാനത്തിന് നേരെ മുസ്ലിം ലീഗ് ആക്രമണം

Samastha.jpg
വെബ് ഡെസ്ക്

Published on Oct 24, 2026, 03:23 PM | 1 min read

തായം: കണ്ണൂർ തായത്തെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ ആസ്ഥാന മന്ദിരമായ 'ഇസ്ലാമിക് സെന്ററിന്' നേരെ മുസ്ലിം ലീഗ് ആക്രമണം. എസ്‌കെഎസ്എസ്എഫ് മട്ടന്നൂർ മേഖല കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിൽ ഓഫീസിലേക്ക് അതിക്രമിച്ച് കയറിവന്ന ലീഗ് പ്രവർത്തകരുടെ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു.


മുൻപ് പഴശ്ശിയിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന കൗൺസിൽ മീറ്റിംഗ് തടസപ്പെട്ടതിനെ തുടർന്ന് തുടർന്ന് പ്രശ്നപരിഹാരത്തിനായി എസ്കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റി നേരിട്ട് ഇടപെട്ട് കണ്ണൂരിലെ സമസ്ത ജില്ലാ ആസ്ഥാനത്ത് വെച്ച് യോഗം വിളിച്ചുചേർക്കുകയായിരുന്നു.


ഈ യോഗം നടക്കുന്നതിനിടയിലാണ് അക്രമിസംഘം ഓഫീസിലേക്ക് അതിക്രമിച്ചുകയറിയത്. മുസ്‌ലിം ലീഗ് ജില്ലാ നേതാവും മട്ടന്നൂർ മുനിസിപ്പൽ കൗൺസിലറുമായ വിഎൻ മുഹമ്മദലി, കീഴല്ലൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി അയ്യൂബ് കൊതേരി എന്നിവരുടെ നേതൃത്വത്തിൽ 50 ഓളം വരുന്ന അക്രമിസംഘം ഓഫീസിലേക്ക് ഇരച്ചുകയറി ഓഫീസിൽ ആക്രമിക്കുകയായിരുന്നു. ഓഫീസിൽ ആക്രമിക്കാനെത്തിയ സംഘം ഓഫീസിലെ ജനാലയുടെ ചില്ലുകളുൾപ്പടെ അടിച്ചുതകർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home