ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ഓണാഘോഷം

മസ്‌ക്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ഈ വർഷത്തെ ഓണം റൂവിയിലെ അൽ ഫലാജ് ഹോട്ടലിൽ ആഘോഷിച്ചു. ഇന്ത്യൻ അംബാസിഡർ ജി വി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ചെയർമാൻ ബാബു രാജേന്ദ്രൻ, ജനറൽ സെക്രട്ടറി ഷക്കീൽ കോമോത്ത്, സാമൂഹ്യ ക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, ലോകകേരള സഭ അംഗവും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ വിൽസൺ ജോർജ്, ഐ എസ് സി ഭരണസമിതി അംഗങ്ങൾ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. നാട്ടിൽ നിന്നും സദ്യ തയ്യാറാക്കാനായി എത്തിയ ദേവൻ നമ്പൂതിരിക്ക് കേരള വിഭാഗത്തിന്റെ ഉപഹാരം അംബാസഡർ സമ്മാനിച്ചു.
തുടർന്ന് നടന്ന ഓണസദ്യയിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള 3000 ലേറെ പേർ പങ്കെടുത്തു. മസ്കറ്റ് പഞ്ചവാദ്യ സംഘം അവതരിപ്പിച്ച പഞ്ചവാദ്യത്തോടെ കേരള വിഭാഗം കലാകാരൻമാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഓണസദ്യയോട് അനുബന്ധിച്ച് അരങ്ങേറി.
കേരള വിഭാഗം കൺവീനർ അജയൻ പൊയ്യാറയുടെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കോ കൺവീനർ ജഗദീഷ് കീരി സ്വാഗതവും ട്രഷറർ സുനിത് തെക്കടവൻ നന്ദിയും പറഞ്ഞു.









0 comments