ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാ വിങ് ബാഡ്മിൻ്റൺ ലീഗ് ചാമ്പ്യൻഷിപ്പ്

മസ്കത്ത് : ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിച്ച പ്രഥമ ബാഡ്മിൻ്റൺ ലീഗ് ചാമ്പ്യൻഷിപ്പ് ടൂർണ്ണമെൻ്റിൽ സ്മാഷ് സ്ക്വാർഡ് മസ്കത്ത് ചാമ്പ്യൻമാരായി. യുണൈറ്റഡ് കാർഗോ റണ്ണർ അപ്പായി. വിവിധ വിഭാഗങ്ങളായി അസൈബയിലെ ഒയാസിസ് ബാഡ്മിൻ്റൺ അക്കാദമിയിൽ മെയ് 30 വെള്ളിയാഴ്ച നടന്ന ടൂർണ്ണമെൻ്റിൽ 6 ടീമുകൾ പങ്കെടുത്തു.
രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ സ്പോർട്സ് സെക്രട്ടറി മനോജ് റാനഡെ, കേരള വിഭാഗം കൺവീനർ അജയൻ പൊയ്യാറ, കോ കൺവീനർ ജഗദീഷ് കീരി, കേരള വിഭാഗം സ്പോർട്സ് സെക്രട്ടറി ബിബിൻദാസ്, മറ്റു മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
കേരള വിഭാഗം കൺവീനർ അജയൻ പൊയ്യാറയുടെ അധ്യക്ഷതയിൽ നടന്ന സമാപനചടങ്ങിൽ കോ കൺവീനർ ജഗദീഷ് കീരി സ്വാഗതം പറഞ്ഞു.
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ സാമൂഹ്യ ക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, കേരളവിഭാഗം കൺവീനർ അജയൻ പൊയ്യാറാ മറ്റു മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങളായ ശ്രീജ രമേഷ്, അഞ്‌ജലി ബിജു, റോഫിൻ ജോൺ, മുജീബ് മജീദ്, മുഹമ്മദ് ഷാഫി ( അസിസ്റ്റന്റ് സെക്രട്ടറി - കായിക വിഭാഗം) എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്പോർട്സ് സെക്രട്ടറി ബിബിൻ ദാസ് നന്ദി പറഞ്ഞു.









0 comments