ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാൻ കേരള വിഭാഗം യുവജനോത്സവ മത്സരങ്ങൾക്ക് സമാപനം

മസ്‌കത്ത് : ഏപ്രിൽ 24, 25, മെയ് 2, 3 തിയതികളിൽ ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽക്ലബ്ബ് ഹാളുകളിലായി നടന്ന കേരള വിഭാഗം യുവജനോത്സവ മത്സരങ്ങളുടെ ഭാഗമായുള്ള കലാ മത്സരങ്ങൾ സമാപിച്ചു. 800ൽ അധികം കലാകാരന്മാരും കലാകാരികളും പങ്കെടുത്ത പരിപാടിയിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ, ഓപ്പൺ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി 70ലേറെ ഇനങ്ങളിൽ ആണ് കലാമത്സരങ്ങൾ നടന്നത്.
അവരവരുടെ മേഖലകളിൽ പ്രാവീണ്യവും വൈദഗ്ദ്യവും തെളിയിച്ച അറിയപ്പെടുന്ന കലാകാരൻമാരാണ് മത്സരങ്ങൾക്ക് വിധികർത്താക്കളായി വന്നത്. മത്സരങ്ങളുടെ അവസാനദിവസം നടന്ന സമാപനചടങ്ങിൽ വിധികർത്താക്കൾക്കുള്ള കേരള വിഭാഗത്തിൻ്റെ സ്നേഹോപഹാരം കൺവീനർ അജയൻ പൊയ്യാറ സമ്മാനിച്ചു. യുവജനോത്സവത്തിന്റെ ഭാഗമായുള്ള സാഹിത്യ മത്സരങ്ങൾ ഉടൻ സംഘടിപ്പിക്കുമെന്ന് കേരള വിഭാഗം ഭാരവാഹികൾ അറിയിച്ചു.









0 comments