ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിഭാഗം വനിതാദിനാചരണം

മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വിപുല മായ പരിപാടികളോടെ വനിതാ ദിനാചരണം സംഘടിപ്പിച്ചു. ദാർസൈറ്റിലെ ഐഎസ്‌സി മൾട്ടി പർപ്പസ് ഹാളിൽ നടന്ന പരിപാടിയിൽ 25 വർഷമായി ഒമാൻ ആരോഗ്യ മന്ത്രാലയത്തിൽ മാനസികാരോഗ്യ അധ്യാപികയായി പ്രവർത്തിക്കുന്ന സാലു ജോസ്, ഗൂബ്രയിലെ എൻഎംസി ഹോസ്പിറ്റലിലെ ഡയറ്റിഷ്യൻ മിനി പടിക്കൽ എന്നിവർ അതിഥികളായി പങ്കെടുത്തു. 'പ്രവർത്തനം ത്വരിതപ്പെടുത്തുക' എന്ന ഈ വർഷത്തെ വനിതാദിന മുദ്രാവാക്യത്തിന്റെ പ്രസക്തിയെ കുറിച്ച് അതിഥികൾ സംസാരിച്ചു. കേരള വിഭാഗം കൺ വീനർ സന്തോഷ് കുമാർ അധ്യക്ഷനായി.
കേരളവിഭാഗത്തിന്റെ വനിതാദിന സന്ദേശം അമലു മധു അവതരിപ്പിച്ചു. അംഗങ്ങളുടെ 'സ്ത്രീശക്തി' നൃത്തശിൽപ്പം, നൃത്തങ്ങൾ, ഗാനാലാപനം, വനിതാദിന പ്രശ്നോത്തരി തുടങ്ങിയവയും പരിപാടികളുടെ ഭാഗമായി. ശാരി റെജു അവതാരകയായി. വനിതാവിഭാഗം കോഓർഡിനേറ്റർ ശ്രീജ രമേഷ് സ്വാഗതവും അസിസ്റ്റന്റ് കോഓർഡിനേറ്റർ ഷിൽന ഷൈജിത്ത് നന്ദിയും പറഞ്ഞു.









0 comments