ഇന്ത്യൻ സ്കൂൾ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു

മനാമ: ഇന്ത്യൻ സ്കൂൾ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സീനിയർ സ്കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി ശ്രീധർ ശിവ എസ്, കായിക അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. ‘ഒരേ ഭൂമിക്കും ആരോഗ്യത്തിനും വേണ്ടിയുള്ള യോഗ' എന്ന ആശയത്തിലാണ് ഈ വർഷത്തെ യോഗ ദിനം ആഘോഷിക്കുന്നത്. മിഡിൽ സെക്ഷനിലെ160-ലധികം യോഗമുറകകൾ അവതരിപ്പിച്ചു. ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകൻ ആർ ചിന്നസാമി സെഷനുകൾ നയിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വിആർ പളനിസ്വാമി എന്നിവർ സംസാരിച്ചു.









0 comments