ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം

മനാമ: 2025-26 അധ്യയന വര്‍ഷത്തില്‍ ബഹ്‌റൈനിലെ സ്‌കൂളുകള്‍ക്കായി നടന്ന ഖാലിദ് ബിന്‍ ഹമദ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥി സ്വര്‍ണ മെഡല്‍ നേടി. 12-14 പ്രായ വിഭാഗത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ധ്രുവി പാണിഗ്രാഹിയാണ് സ്വര്‍ണ മെഡലും വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും കരസ്ഥമാക്കിയത്.
ആണ്‍കുട്ടികളുടെ 9-11 പ്രായ വിഭാഗത്തില്‍ നാലാം ക്ലാസിലെ ജെഫ് ജോര്‍ജ് റണ്ണേഴ്‌സ് അപ്പായി. സ്‌കൂളിലെ കായികാധ്യാപകനും ചെസ് ഇന്‍ചാര്‍ജുമായ സൈകത്ത് സര്‍ക്കാരിന്റെ കീഴിലാണ് പരിശീലനം നേടിയത്. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യന്‍, വൈസ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഫൈസല്‍, ഭരണ സമിതി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വിആര്‍ പളനിസ്വാമി, സീനിയര്‍ സ്‌കൂള്‍ അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി സതീഷ്, കായിക വകുപ്പ് മേധാവി ശ്രീധര്‍ ശിവ എന്നിവര്‍ വിദ്യാര്‍ഥികളെയും പരിശീലകനെയും അഭിനന്ദിച്ചു.










0 comments