ad
Deshabhimani

ഇന്ത്യൻ സ്കൂൾ സലാല ബീച്ച് ക്ലീനിങ് സംഘടിപ്പിച്ചു

indian school beach cleaning
വെബ് ഡെസ്ക്

Published on Oct 18, 2025, 05:07 PM | 1 min read

സലാല: ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സ്കൂൾ എച്ച് എസ് ഇ ക്ലബ്ബും ഇക്കോ ക്ലബ്ബും ചേർന്നുകൊണ്ട് ദോഫാർ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ദാരീസ് ബീച്ചിൽ ക്ലീനിങ് സംഘടിപ്പിച്ചു. വിദ്യാർഥികളിൽ പരിസ്ഥിതി ബോധവും സാമൂഹ്യ സേവന താൽപര്യവും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സാമൂഹ്യ ശാസ്ത്ര വിഭാഗം മേധാവി ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു. എച്ച് എസ് സി ക്ലബ്ബ് ചെയർമാൻ സ്കൂൾ ട്രഷററുമായ ഡോ ഷാജി പി ശ്രീധർ പരിപാടി ഉദ്ഘാടനം ചെയ്തു.


മുനിസിപ്പാലിറ്റി ചെക്കിങ് ഇൻസ്പെക്ടർ മുഹമ്മദ് ഗസാൽ പരിപാടിയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർഥികളോട് സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ മമ്മിക്കുട്ടി, അസിസ്റ്റന്റ് വൈസർ ഡോക്ടർ വിപിൻ ദാസ് എന്നിവർ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു .36 വിദ്യാർത്ഥികളും 20 അധ്യാപകരും പരിപാടിയുടെ ഭാഗമായി.


സ്കൂൾ പ്രിൻസിപ്പൽ ദീപക് പാട്ടങ്കർ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോക്ടർ സയദ് ഹസ്സൻ ജമീൽ എന്നിവർ വിദ്യാർഥികളെയും അധ്യാപകരെയും അഭിനന്ദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home