Deshabhimani

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്‌കൂൾ ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു

indian school chess
വെബ് ഡെസ്ക്

Published on Jun 16, 2025, 05:08 PM | 2 min read

മനാമ: ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ചെസ് ചാമ്പ്യൻഷിപ്പ് ജൂൺ 19, 20 തിയതികളിൽ ഇസ ടൗൺ കാമ്പസിലെ ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടക്കും. ബഹ്റൈൻ ചെസ് ഫെഡറേഷനും അർജുൻസ് ചെസ് അക്കാദമിയും (എസിഎ) സഹകരിച്ച് സംഘടിപ്പിക്കുന്നതാണ് ചാമ്പ്യൻഷിപ്പ്. വ്യാഴാഴ്ച വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ഒരുക്കുന്ന സൗജന്യ ചെസ് ശില്പശാലയോടെ പരിപാടി ആരംഭിക്കും. വൈകിട്ട് 7 മുതൽ രാത്രി 8.30 വരെ നടക്കുന്ന ചെസ് ശില്പശാല അർജുൻസ് ചെസ് അക്കാദമിയിലെ വിദഗ്ധ പരിശീലകർ നയിക്കും.


വെള്ളിയാഴ്ച രാവിലെ 9ന് മണിക്ക് ഇന്റർസ്കൂൾ ടീം ചെസ് ചാമ്പ്യൻഷിപ്പ് ആരംഭിക്കും. 12 നും 19 നും താഴെ പ്രായമുള്ളവർക്കായി രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. നാല് അംഗ ടീമുകളെ ഉൾപ്പെടുത്തി സ്കൂളുകൾ മത്സരത്തിൽ പങ്കെടുക്കും. ഈ ഇനത്തിൽ പ്രവേശന ഫീസ് ഇല്ല. എല്ലാ മത്സരങ്ങളും സ്വിസ് ലീഗ് ഫോർമാറ്റ് ഉപയോഗിച്ച് ഫിഡെ റാപ്പിഡ് നിയമങ്ങൾ പാലിക്കും. ഓരോ വിഭാഗത്തിലെയും മികച്ച മൂന്ന് ടീമുകൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും. 3ന് ഓപ്പൺ റാപ്പിഡ് ചെസ് മത്സരം ആരംഭിക്കും. എല്ലാ പ്രായത്തിലുമുള്ള ചെസ്സ് കളിക്കാർക്കായി ഈ വിഭാഗത്തിൽ ഏഴ് റൗണ്ടുകൾ ഉണ്ടായിരിക്കും. ഓരോ നീക്കത്തിനും 10 മിനിറ്റും 3 സെക്കൻഡും സമയ നിയന്ത്രണമുണ്ട്.


ഓപ്പൺ റാപ്പിഡ് ചെസിന് ഓരോ കളിക്കാരനും രണ്ടു ദിനാർ പ്രവേശന ഫീസ് ഉണ്ടായിരിക്കും. വിവിധ വിഭാഗങ്ങളിലായി ആകർഷകമായ സമ്മാനങ്ങൾ നൽകും. മികച്ച 10 കളിക്കാർക്ക് പ്രത്യേക അംഗീകാരം ലഭിക്കും. എല്ലാ റൗണ്ടുകളും ഫിഡെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും നടത്തുക. മത്സര രജിസ്ട്രേഷനുള്ള അവസാന തിയതി ജൂൺ 18. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, വൈസ് ചെയർമാനും എച്ച്എസ്എസ്ഇ & സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ് നടരാജൻ എന്നിവർ വിദ്യാർത്ഥികളെയും ചെസ് പ്രേമികളെയും ആഘോഷത്തിൽ പങ്കുചേരാൻ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3319 0004, 3698 0111, 3239 6434



deshabhimani section

Related News

View More
0 comments
Sort by

Home