ad
Deshabhimani

പ്രവാസികൾക്ക് കൈത്താങ്ങായി ഇന്ത്യൻ മീഡിയ അബുദാബി - വിപിഎസ് ഭവന പദ്ധതി; ആദ്യ വീടിന് പെരുമാതുറയിൽ തറക്കല്ലിട്ടു

indian media abu dhabi.
വെബ് ഡെസ്ക്

Published on Jan 19, 2026, 01:20 PM | 1 min read

അബുദാബി : സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ കഴിയാത്ത പ്രവാസികളെ സഹായിക്കാൻ അബുദാബിയിലെ മാധ്യമപ്രവർത്തകരുടെ സംഘടന. ഇന്ത്യൻ മീഡിയ അബുദാബിയും പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ വിപിഎസ് ഹെൽത്തും സംയുക്തമായി നടപ്പിലാക്കുന്ന ഭവന പദ്ധതിയിലെ ആദ്യ വീടിന്റെ തറക്കല്ലിടൽ ചടങ്ങ് പെരുമാതുറയിൽ നടന്നു.


പെരുമാതുറ മാടൻവിള സ്വദേശി മെഹ്ബൂബ് ഷംശുദീനാണ് പദ്ധതിയുടെ ആദ്യ ഗുണഭോക്താവ്. പെരുമാതുറ മാടൻവിളയിൽ നടന്ന ചടങ്ങിൽ മാടൻവിള ജുമാ മസ്ജിദ് ഇമാം ജവാദ് ബാഖവി അൽ-ഹാദി വീടിന് തറക്കല്ലിട്ടു. ഇന്ത്യൻ മീഡിയ പ്രസിഡന്റ് സമീർ കല്ലറ, സെക്രട്ടറി റാശിദ് പൂമാടം എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.


ജില്ലാ പഞ്ചായത്ത് അംഗം മിനി ജയചന്ദ്രൻ, അഴൂർ പഞ്ചായത്ത് അധ്യക്ഷ കീർത്തി കൃഷ്ണ, പഞ്ചായത്ത് അംഗങ്ങളായ നെസിയ സുധീർ, സജീവ് ചന്ദ്രൻ, മഞ്ജു അജയൻ, പെരുമാതുറ സ്നേഹതീരം സെക്രട്ടറി സക്കീർ ഹുസൈൻ, പെരുമാതുറ വലിയ പള്ളി പ്രസിഡന്റ് നസീർ, സെക്രട്ടറി സുനിൽ, അബൂദാബി ഇന്ത്യ സോഷ്യൽ സെന്റർ മുൻ സാഹിത്യവിഭാഗം സെക്രട്ടറി നാസർ വിളഭാഗം എന്നിവർ സംസാരിച്ചു. മാധ്യമപ്രവർത്തകരും വിപിഎസ് ഹെൽത്തും ചേർന്ന് നടത്തുന്ന കാരുണ്യ പ്രവർത്തനം ഏറെ മാതൃകാപരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.


അടുത്ത മൂന്ന് മാസത്തിനുള്ളിൽ വീടിന്റെ നിർമാണം പൂർത്തിയാക്കി കൈമാറാനാണ് ഇന്ത്യൻ മീഡിയ ലക്ഷ്യമിടുന്നത്. അർഹരായ കൂടുതൽ ആളുകളിലേക്ക് വരും വർഷങ്ങളിൽ പദ്ധതി വ്യാപിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home