ad
Deshabhimani

കുവൈത്ത് വിമാനത്താവള ആക്രമണം: പരിക്കേറ്റവരെ സന്ദർശിച്ച് ഇന്ത്യൻ സ്ഥാനപതി

Kuwait airport attack Indian Ambassador visit
വെബ് ഡെസ്ക്

Published on Jun 05, 2026, 05:09 PM | 1 min read

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിനുനേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യൻ പൗരന്മാരെ സന്ദർശിച്ച്‌ ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി. വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുമായി കൂടിക്കാഴ്ച നടത്തിയ സ്ഥാനപതി, അവരുടെ ആരോഗ്യനില വിലയിരുത്തുകയും എംബസിയുടെ ഭാഗത്തുനിന്ന് എല്ലാ സഹായവും ഉറപ്പുനൽകുകയും ചെയ്‌തു. ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്റെ മൃതദേഹം സൂക്ഷിച്ച സെൻട്രൽ മോർച്ചറിയും അവർ സന്ദർശിച്ചു.


സംഭവവുമായി ബന്ധപ്പെട്ട നടപടികൾ വിലയിരുത്തുന്നതിനിടെ ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്മെന്റിന്റെ ജനറൽ മാനേജർ ബ്രിഗേഡിയർ അബ്ദുൾ റഹീം അൽ -അവധിയുമായി കൂടിക്കാഴ്ച നടത്തി. സംഭവത്തിൽ കുവൈത്ത് അധികൃതർ നൽകിയ വേഗത്തിലുള്ളതും മാനുഷികവുമായ പിന്തുണയ്ക്കും സഹകരണത്തിനും സ്ഥാനപതി നന്ദി അറിയിച്ചു. മരിച്ച ഇന്ത്യൻ പൗരന്റെ കുടുംബവുമായി ഇന്ത്യൻ എംബസി തുടർച്ചയായി ബന്ധപ്പെടുന്നുണ്ട്‌. മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകാനുള്ള നടപടി കുവൈത്ത് അധികൃതരുമായി സഹകരിച്ച് പുരോഗമിക്കുകയാണെന്നും എംബസി അറിയിച്ചു.


പരിക്കേറ്റ ഇന്ത്യക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമം ഉറപ്പാക്കാനായി ആശുപത്രി അധികൃതരുമായി അടുത്ത ബന്ധം തുടരുകയാണ്‌. ചികിത്സാ പുരോഗതി എംബസി നിരന്തരം നിരീക്ഷിക്കുമെന്നും സ്ഥാനപതി വ്യക്തമാക്കി.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home