4 വർഷത്തിനിടെ 11 ലക്ഷം വർധന; ദുബായ് ജനസംഖ്യ 45.8 ലക്ഷം

ദുബായ് : ദുബായിലെ ജനസംഖ്യ 2025 അവസാനത്തോടെ 45,80,300 ആയി രേഖപ്പെടുത്തിയതായി റിപ്പോർട്ട്. 2021നെ അപേക്ഷിച്ച് 11 ലക്ഷത്തിലധികമാണ് വർധന. ആകെ ജനസംഖ്യയിൽ 31,38,200 പേർ പുരുഷന്മാരും 14,42,100 പേർ സ്‌ത്രീകളുമാണ്. ജനസംഖ്യയുടെ 80.34 ശതമാനവും 20നും 59നും ഇടയിൽ പ്രായമുള്ളവരാണ്. ദുബായ് ഹെൽത്ത് അതോറിറ്റി പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
20 മുതൽ 59 വരെ പ്രായമുള്ളവരുടെ എണ്ണം 2025ൽ 36,79,771 ആയി ഉയർന്നു. 2021ലെ 27,62,366 ആയിരുന്നു. 33.21 ശതമാനമാണ് വർധന. ഇതിൽ 26,63,498 പേർ പുരുഷന്മാരും 10,16,273 പേർ സ-്‌ത്രീകളുമാണ്. 30 മുതൽ 39 വരെ പ്രായക്കാരാണ് ജനസംഖ്യയിലെ ഏറ്റവും വലിയ വിഭാഗം. 13,97,724 പേരാണ് ഈ വിഭാഗത്തിലുള്ളത്. ആകെ ജനസംഖ്യയുടെ 30.52 ശതമാനം. 35 മുതൽ 39 വരെ പ്രായക്കാരുടെ എണ്ണത്തിൽ നാലുവർഷത്തിനിടെ 48.61 ശതമാനം വർധനയുണ്ടായി.
40 മുതൽ 59 വരെ പ്രായമുള്ളവർ 12,17,738 പേരാണ്. ഈ വിഭാഗത്തിൽ നാലുവർഷത്തിനിടെ 47.54 ശതമാനം വർധിച്ചു. 20 മുതൽ 29 വരെ പ്രായമുള്ളവർ 10,64,309 പേരാണ്. 20 വയസ്സിന് താഴെയുള്ളവർ 7,56,497 പേരും 60 വയസ്സും അതിന് മുകളിലുള്ളവർ 1,44,032 പേരുമാണ്.









0 comments