ad
Deshabhimani

ഖരീഫ് സന്ദർശകരുടെ എണ്ണത്തിൽ വർധന

khareef
വെബ് ഡെസ്ക്

Published on Sep 04, 2026, 03:07 PM | 1 min read

മസ്‌കത്ത് : ഈ വർഷത്തെ ഖരീഫ് സീസണിൽ ജൂൺ 21നും ആഗസ-്‌ത്‌ 15നും ഇടയിൽ 8,81,424 സന്ദർശകർ ദോഫാറിൽ എത്തിയതായി റിപ്പോർട്ട്‌. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 8,27,115 സന്ദർശകരാണ്‌ എത്തിയത്‌. 6.6 ശതമാനമാണ്‌ വർധനയെന്നും സ്റ്റാറ്റിസ്റ്റിക-്‌സ്‌ ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിലുണ്ട്‌.


സന്ദർശകരിൽ ഏറ്റവും കൂടുതൽ ഒമാനികളാണ്, 72.5 ശതമാനം. ​മറ്റ് ജിസിസി രാജ്യങ്ങളിൽനിന്ന്‌ 1,56,216 പേരും മറ്റ് രാജ്യങ്ങളിൽനിന്ന്‌ 85,848 പേരും ദോഫാർ സന്ദർശിച്ചു. വിമാനമാർഗം എത്തിയവരുടെ എണ്ണം 13.6 ശതമാനം വർധിച്ച് 2,12,562 ആയി. കഴിഞ്ഞവർഷം 1,87,153 ആയിരുന്നു. കര അതിർത്തി കടന്നുള്ള സഞ്ചാരികൾ 6,39,962 ആയിരുന്നത് 6,68,862 ആയി വർധിച്ചു. സീസണിലെ ഏറ്റവും തിരക്കേറിയ മാസം കഴിഞ്ഞ വർഷത്തെപ്പോലെ ജൂലൈ തന്നെയാണ്‌. 2025 ജൂലൈയിൽ 4,21,506 സന്ദർശകരെത്തിയപ്പോൾ ഇ‍ൗ വർഷം 4,51,355 സന്ദർശകരെത്തി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home