ഐഐസി നാനോ ഫുട്ബോൾ: താബി സ്‌പോർട്ടിങ് ചാമ്പ്യന്മാർ

അബുദാബി : അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിച്ച ഐഐസി നാനോ ഇൻഡോർ ഫുട്ബോൾ ടൂർണമെന്റ് 2026ൽ താബി സ-്‌പോർട്ടിങ് ചാമ്പ്യന്മാരായി. 24 ടീം മാറ്റുരച്ച ടൂർണമെന്റിന്റെ ഫൈനലിൽ അന്ധി ജമീല ടീമിനെ 3–1ന് പരാജയപ്പെടുത്തി. ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഇൻഡോർ ഓഡിറ്റോറിയത്തിലായിരുന്നു മത്സരം. താബി സ്‌പോർട്ടിങ്ങിന്റെ ശമ്മാസ് ടൂർണമെന്റിലെ മികച്ച താരമായി. താബി സ്‌പോർട്ടിങ് താരം അർഫാനാണ് ഫൈനലിലെ താരം. എബിനാസ് മികച്ച ഗോൾകീപ്പറായി.
സെന്റർ ജനറൽ സെക്രട്ടറി കെ വി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ട്രോഫി സെന്റർ ആക-്‌ടിങ് പ്രസിഡന്റ് വി പി കെ അബ-്‌ദുള്ളയും കെ വി മുഹമ്മദ് കുഞ്ഞിയും ചേർന്ന് സമ്മാനിച്ചു. യൂസഫ് മാട്ടൂൽ, അഷ്റഫ് പൊന്നാനി, ടി കെ അബ-്‌ദുൾ സലാം, മുഹമ്മദ് ഹിദായത്തുള്ള എന്നിവർ മെഡലുകളും ക്യാഷ് പ്രൈസും സമ്മാനിച്ചു. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി ഇൻട്രോയൽ എംഡി സഹീറും അഹല്യ മെഡിക്കൽ ഗ്രൂപ്പ് മാർക്കറ്റിങ് മാനേജർ ബിലാലും ചേർന്ന് വിതരണം ചെയ്തു. മെഡലുകൾ മുത്തലിബ് ഞെക്ലിയും സി കെ ഹുസൈനും സമ്മാനിച്ചു. മുഹമ്മദ് റിഫായി, കെ കരീം, ഹംസ നടുവിൽ, അബ്ദുൾ ബാസിത് കായക്കണ്ടി, അനീസ് മംഗലം, ആരിഫ് മാട്ടൂൽ, മനാഫ് എട്ടിക്കുളം, ശകീബ് പള്ളിപാത്തു, ഷിറാബ്, നൗഷാദ് കൊയിലാണ്ടി, സൽമാൻ, സകരിയ, റഹൻഷ, നൗഷാദ് ബെകിരി, ഷബിനാസ് കുനിങ്ങാട്, അലി കോട്ടക്കൽ, കെ വി മുസ-്‌തഫ, മുജീബ് വേങ്ങര എന്നിവർ നേതൃത്വം നൽകി.









0 comments