Deshabhimani

വ്യത്യസ്തതകളുടെ ആഘോഷമായി കൊച്ചിയിലെ നവരാത്രി 


Navaratri

നവരാത്രിയോടനുബന്ധിച്ച് കൊച്ചി കൊങ്കിണി ഭവനത്തിലൊരുക്കിയ 
ബൊമ്മക്കൊലു

വെബ് ഡെസ്ക്

Published on Oct 12, 2026, 03:33 AM | 1 min read

മട്ടാഞ്ചേരി


ഒരുകിലോമീറ്റർ ചുറ്റളവിൽ ഇടകലർന്ന്‌ വസിക്കുന്ന പതിനെട്ടോളം സമൂഹങ്ങള്‍ വ്യത്യസ്തമായാണ് കൊച്ചിയിൽ നവരാത്രി ആഘോഷങ്ങള്‍ നടത്തുന്നത്. തമിഴ്, ആന്ധ്ര, തെലുങ്കാന, ഗോവ, കർണാടകം, ബംഗാളി, മാർവാടി, ഗുജറാത്തി, മറാഠി സമൂഹങ്ങളും തദ്ദേശീയരും നവരാത്രി ആഘോഷിക്കാറുണ്ട്‌. വൈവിധ്യമാർന്ന ചടങ്ങുകളും സംഗീത നൃത്ത നടനങ്ങളും പാരമ്പര്യതനിമയുമെല്ലാം ചേർന്നതാണ്‌ ഇ‍ൗ ആഘോഷം.


ബൊമ്മക്കൊലു ഒരുക്കൽ, ദാണ്ഡിയ നൃത്തരാവുകൾ, കുമാരിപൂജ, സുമംഗലിപൂജ, വെങ്കടേശ്വരപൂജ എന്നിവയും പ്രധാനമാണ്‌. രാമരാവണ യുദ്ധത്തിന്റെയും രാവണനിഗ്രഹവും സീതാമോചനവും, മഹിഷാസുര മർദ്ദിനി - കാളി ദേവതാ ആരാധനയുമാണ് വടക്കേയിന്ത്യൻ സമൂഹത്തിന്റെ നവരാത്രിയാഘോഷസങ്കൽപ്പം. പഠനോപകരണങ്ങളുടെ പുജയും ആയുധപൂജയും താളിയോലഗ്രന്ഥപൂജയും പൂജവയ്‌പും തുടർന്ന് വിദ്യാരംഭവുമാണ്‌ മലയാളിസമൂഹത്തിന്റെ നവരാത്രി ചടങ്ങുകൾ.


തമിഴ് ജനതയ്‌ക്ക്‌ ബൊമ്മകൊലുവിന്റെ ആരാധനോത്സവമാണ് നവരാത്രി. കൊങ്കണ (ഗോവ) ദേശക്കാരുടെ ആഘോഷത്തിൽ ബൊമ്മക്കൊലു ഒരുക്കി ബന്ധുമിത്രാദികളെ ക്ഷണിച്ചുവരുത്തി നടക്കുന്ന സുമംഗലിപൂജ, ഹൽദി കുങ്കുമ് ചടങ്ങ് എന്നിവയുണ്ടാകും. ആന്ധ്രക്കാരുടെ ഭവനങ്ങളിൽ ലക്ഷ്‌മീ ദേവത പൂജയ്ക്കൊപ്പം തിരുമല വെങ്കടാചലപതി ആരാധനയുമുണ്ട്. കർണാടക ഭവനങ്ങളിൽ ചണ്ഡികാ ദേവീ ആരാധനയാണ് നവരാത്രി. ഗുജറാത്തിസമൂഹം ശ്രീകൃഷ്ണ രാധ ലീലകളെയും ശക്തിദേവതകളെയും സ്മരിച്ചുള്ള ഗാനങ്ങളാലപിച്ച് ചുവടുകളോടെ നടക്കുന്ന ദണ്ഡിയ -ദർഭ നൃത്തങ്ങൾ നവരാത്രി രാവുകളെ മനോഹരമാക്കുന്നു. ബംഗാളികളുടെ കാളിപൂജയും ദേവീരൂപ നിമജ്ജനവും വേറിട്ട ആഘോഷക്കാഴ്ചയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home