ടെല്‍ അവീവിലേക്ക് ഹൂതി മിസൈല്‍

Bomb Attack

Representative Image

avatar
അനസ് യാസിന്‍

Published on Sep 14, 2025, 02:10 PM | 1 min read

മനാമ: ഇസ്രയേലിലെ ടെല്‍ അവീവ് ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി യമനിലെ ഹൂതികൾ. ശനി പുലര്‍ച്ചെ 3.45ന്‌ ഉണ്ടായ ആക്രമണത്തിൽ ടെല്‍ അവീവ്‌ അടക്കം നിരവധി നഗരങ്ങളിൽ സൈറൺ മുഴങ്ങി. ക്ലസ്റ്റര്‍ ബോംബ് ആയുധശേഖരം ഘടിപ്പിച്ച മിസൈലാണ് ഉപയോഗിച്ചതെന്നും ഹൂതികള്‍ അറിയിച്ചു.


അതേസമയം, മിസൈല്‍ തകര്‍ത്തതായി ഇസ്രയേല്‍ പ്രതിരോധ സേന അവകാശപ്പെട്ടു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.


അതിനിടെ, ബുധനാഴ്ച യമന്‍ തലസ്ഥാനമായ സനയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 46 ആയി. മരിച്ചവരില്‍ 11 സ്ത്രീകളും അഞ്ച് കുട്ടികളുമുണ്ട്‌. 165 പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 11 പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഹൂതി വിമതര്‍ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home