ഇസ്പാഫ് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു

ഇന്ത്യൻ സ്കൂൾ പാരന്റ്സ് ഫോറം എക്സലൻസ് അവാർഡ്‌സ് പുരസ്കാര വിതരണ ചടങ്ങ്
ജിദ്ദ: ഇന്ത്യൻ സ-്‌കൂൾ പാരന്റ്സ് ഫോറം (ഇസ്പാഫ്) സംഘടിപ്പിച്ച "പാരന്റ്സ് എക-്‌സലൻസ് അവാർഡ്' പുരസ-്കാര വിതരണ ചടങ്ങ് 19-ന് ജിദ്ദയിലെ അൽ റൗദ സ്ട്രീറ്റിലുള്ള സിദാന ഹാളിൽ നടന്നു.
പരിപാടിയിൽ ഇന്റർനാഷണൽ ഇന്ത്യൻ സ-്കൂൾ ജിദ്ദയിലെ പത്താംക്ലാസിലും പന്ത്രണ്ടാംക്ലാസിലും ഉന്നതവിജയം നേടിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ ആദരിച്ചു. അതോടൊപ്പം വിവിധ വിഭാഗങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെയും ആദരിച്ചു.
വൈകിട്ട് 4.30ന് ആരംഭിച്ച ചടങ്ങിന് നസ്റിൻ സിറാജും ജൊഹറ നവ്റീനും അവതാരകരായി. തുടർന്ന് ഇസ-്‌പാഫിന്റെ വിവിധ പ്രവർത്തനങ്ങൾ അൻവർ ലാലും, അഹം അൻവർലാലും ചേർന്ന് അവതരിപ്പിച്ചു. പ്രസിഡന്റ് എൻജിനീയർ മുഹമ്മദ് ബൈജു അധ്യക്ഷനായ ചടങ്ങിൽ ഇന്റർനാഷണൽ ഇന്ത്യൻ സ-്‌കൂൾ ജിദ്ദ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ഡോ. മുഹമ്മദ് അസ്ലം അതിഥിയായി.
തുടർന്ന് പന്ത്രണ്ടാം ക്ലാസ് സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ കുട്ടികളുടെ രക്ഷിതാക്കൾക്ക് പുരസ-്‌കാരങ്ങൾ സമ്മാനിച്ചു.
പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും മികച്ച പ്രകടനം കാഴ-്‌ചവെച്ച വിദ്യാർഥികൾക്ക് ഇന്റർനാഷണൽ ഇന്ത്യൻ സ-്കൂൾ ജിദ്ദയിലെ വിവിധ വകുപ്പ് മേധാവികളും വിദ്യാഭ്യാസ പ്രവർത്തകരും ചേർന്ന് അവാർഡ് വിതരണംചെയ-്‌തു. ചടങ്ങിന് പിന്തുണ നൽകിയ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളെയും ആദരിച്ചു.
കൂടാതെ, പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും സമഗ്ര മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് പ്രത്യേക അവാർഡും നൽകി. അക്കാദമിക മികവിനൊപ്പം നേതൃത്വഗുണം, സഹപാഠ്യ പ്രവർത്തനങ്ങളിലെ പങ്കാളിത്തം, സാമൂഹിക ഉത്തരവാദിത്തബോധം എന്നിവയും പരിഗണിച്ചാണ് ഈ പുരസ-്‌കാരങ്ങൾ നൽകിയത്.
ഇസ-്‌പാഫ് ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് ഫൈസൽ സ്വാഗതവും വൈസ് പ്രസിഡന്റ് പി കെ റിയാസ് നന്ദിയും പറഞ്ഞു.










0 comments