വീട്ടിലെ സുരക്ഷാ ക്യാമറകൾ ഹാക്ക് ചെയ്യപ്പെടാം; പാസ്‌വേഡ് പതിവായി മാറ്റണമെന്ന് സിട്ര

കുവൈത്ത് സിറ്റി : വീടുകളിൽ സ്ഥാപിച്ചിരിക്കുന്ന സുരക്ഷാ ക്യാമറകളുടെ പാസ്‌വേഡുകൾ നിശ്ചിത ഇടവേളകളിൽ മാറ്റുകയും സോഫ്റ്റ്‌വെയറുകളും ഫേംവെയറുകളും കൃത്യമായി അപ്‌ഡേറ്റ് ചെയ്യുകയും വേണമെന്ന് കുവൈത്ത് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി നിർദേശിച്ചു.
സുരക്ഷാ ക്യാമറകളിലെ സാങ്കേതിക സുരക്ഷാ വീഴ്ചകൾ മുതലെടുത്ത് സൈബർ കുറ്റവാളികൾ ഹാക്കിംഗ് ആക്രമണങ്ങൾ നടത്തുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഹാക്ക് ചെയ്യപ്പെടുന്ന ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളും സ്വകാര്യ വിവരങ്ങളും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും സിട്ര വ്യക്തമാക്കി.
സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുകയും അവ പതിവായി മാറ്റുകയും വേണം. ക്യാമറകളിൽ ലഭ്യമാകുന്ന ഏറ്റവും പുതിയ സുരക്ഷാ അപ്‌ഡേറ്റുകൾ യഥാസമയം ഇൻസ്റ്റാൾ ചെയ്യണമെന്നും അതോറിറ്റി നിർദേശിച്ചു











0 comments