ad
Deshabhimani

പിക്കപ്പ് വാൻ തോട്ടിലേക്ക് മറിഞ്ഞു

a

കോടഞ്ചേരിക്കടുത്ത് പുതിയേടത്തുപടിയിൽ തോട്ടിലേക്ക് മറിഞ്ഞ പിക്കപ്പ് വാൻ

വെബ് ഡെസ്ക്

Published on Jul 03, 2026, 01:17 AM | 1 min read

തിരുവമ്പാടി

അഗസ്ത്യൻമുഴി- കൈതപ്പൊയിൽ റോഡിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ സംരക്ഷണ വേലി തകർത്ത് തോട്ടിലേക്ക് മറിഞ്ഞു. കോടഞ്ചേരിക്കടുത്ത് പുതിയേടത്ത് പടിയിലെ ഇറക്കത്തിൽ വ്യാഴം പുലർച്ചെ ഒന്നോടെയാണ് സംഭവം. കർണാടകത്തിൽനിന്ന്‌ മഞ്ചേരിക്ക് തക്കാളി കയറ്റി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ പിക്കപ്പ് തോട്ടിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശബ്ദം കേട്ടെത്തിയ സമീപവാസിയായ മുരളിയും മകനും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home