ജനവിരുദ്ധനയങ്ങൾ ചെറുക്കണം: എൻജിഒ യൂണിയൻ

കേരള എൻജിഒ യൂണിയൻ ആലുവ ഏരിയ ജനറൽ ബോഡി യോഗം സംസ്ഥാന കമ്മറ്റി അംഗം പി ഡി സാജൻ ഉദ്ഘാടനം ചെയ്യുന്നു
ആലുവ
ജനവിരുദ്ധനയങ്ങളെ ചെറുക്കണമെന്നും കേരളം കൈവരിച്ച നേട്ടങ്ങൾ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ ഒന്നിച്ചണിനിരക്കണമെന്നും കേരള എൻജിഒ യൂണിയൻ ആലുവ ഏരിയ ജനറൽ ബോഡി യോഗം അഭ്യർഥിച്ചു.
യോഗം യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം പി ഡി സാജൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി എ മനീഷ അധ്യക്ഷയായി. ഏരിയ സെക്രട്ടറി കെ എ കൃഷ്ണകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ആർ മഹേഷ്, ജില്ലാ കമ്മിറ്റി അംഗം എൻ ഇ സൂരജ് എന്നിവർ സംസാരിച്ചു.









0 comments