ഹിജ്‌റ പുതുവത്സരാരംഭം: ദുബായിൽ നാളെ സൗജന്യ പൊതുപാർക്കിങ്

ദുബായ്: ഹിജ്‌റ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ-്‌ച ദുബായിലെ മുഴുവൻ പൊതുപാർക്കിങ്ങുകളും സൗജന്യമായിരിക്കുമെന്ന് ആർടിഎ. ബഹുനില പാർക്കിങ് സൗകര്യങ്ങൾക്ക് ഇത് ബാധകമല്ലെന്നും അധികൃതർ അറിയിച്ചു. സാധാരണ പാർക്കിങ് നിരക്കുകൾ ചൊവ്വമുതൽ വീണ്ടും പ്രാബല്യത്തിൽ വരും. ഹിജ്‌റ അവധിദിനത്തോടനുബന്ധിച്ച് ദുബായ് മെട്രോ റെഡ്, ഗ്രീൻ ലൈനുകൾ തിങ്കൾ രാവിലെ അഞ്ചുമുതൽ അർധരാത്രിവരെ പ്രവർത്തിക്കും. ദുബായ് ട്രാം സേവനം പുലർച്ചെ അഞ്ചുമുതൽ പുലർച്ചെ ഒന്നുവരെ നീട്ടിയിട്ടുണ്ട്.
ബസ് സർവീസുകളിലും മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്. അൽ ഘുബൈബ ബസ് സ്റ്റേഷനിൽനിന്ന് അബുദാബിയിലേക്കുള്ള ഇ 100 റൂട്ട് തിങ്കൾവരെ സർവീസ് നടത്തില്ല. പകരം ഇബ്നു ബത്തൂത്ത ബസ് സ്റ്റേഷനിൽനിന്ന് ഇ 101 റൂട്ട് ഉപയോഗിക്കാമെന്ന് ആർടിഎ അറിയിച്ചു. മറൈൻ ട്രാൻസ-്‌പോർട്ട് സേവനങ്ങളുടെയും സമയക്രമത്തിൽ മാറ്റമുണ്ടാകും. പുതുക്കിയ സമയക്രമങ്ങൾ ആർടിഎയുടെ ഔദ്യോഗിക ചാനലുകളിലൂടെ ലഭ്യമാകും.
തിങ്കളാഴ്‌ച ആർടിഎ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ അടച്ചിടും.
എന്നാൽ, ഉമ്മ്‌റമൂൽ സെന്ററും ദെയ്‌റ, അൽ ബർഷ, അൽ തവാർ, അൽ കിഫാഫ്, ആർടിഎ ഹെഡ്ക്വാർട്ടേഴ്‌സ് എന്നിവിടങ്ങളിലെ സ-്‌മാർട്ട് കിയോസ്‌കുകളും 24 മണിക്കൂറും പ്രവർത്തിക്കും. വാഹന പരിശോധന സേവനകേന്ദ്രങ്ങളും അന്നേദിവസം പ്രവർത്തിക്കില്ല. ചൊവ്വമുതൽ പ്രവർത്തനം പുനരാരംഭിക്കും. സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ-്‌ക്കും തിങ്കളാഴ്‌ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇസ്ലാമിക് കലണ്ടറിലെ ആദ്യമാസമായ മുഹറം ആരംഭിക്കുന്നതിനെ സൂചിപ്പിക്കുന്നതാണ് ഹിജ്‌റ പുതുവത്സരം.











0 comments