ad
Deshabhimani

അബുദാബിയിൽ ശക്തമായ മഴയും ഇടിമിന്നലും; പലപ്രദേശങ്ങളും വെള്ളക്കെട്ടിൽ

Sharjah Rain

ഷാർജയിൽ മഴപെയ്തപ്പോൾ | Screengrab

വെബ് ഡെസ്ക്

Published on Mar 23, 2026, 03:09 PM | 1 min read

അബുദാബി : അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ഇടിയും മിന്നലും. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ ആരംഭിച്ച മഴ വളരെ നേരം നീണ്ടു നിന്ന്. പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ദുബായ്, ഷാർജ, അജ്‌മാൻ, റാസ് അൽ ഖൈമ ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ വ്യാപകമായി മഴ പെയ്തു.


മഴയെത്തുടർന്ന് റോഡുകളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് - സിവിൽ ഡിഫൻസ് അധികൃതർ കർശന ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇലക്ട്രോണിക് ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന താൽക്കാലിക വേഗപരിധി കർശനമായി പാലിക്കണം. നിയമ ലംഘകർക്കു കനത്ത പിഴയും ഡ്രൈവിംഗ് ലൈസൻസിൽ ബ്ലാക്ക് പോയിന്റുകളും ശിക്ഷ ലഭിക്കും എന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.


വരും മണിക്കൂറുകളിലും മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ചിലയിടങ്ങളിൽ അതിശക്തമായ കാറ്റു വീശുന്നു.


പർവ്വത മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും മഴയെ തുടർന്ന് വെള്ളം കുത്തിയൊലിച്ചു വരാൻ സാദ്ധ്യത ഉള്ളതിനാൽ വാദികൾ, താഴ്വരകൾ സന്ദർശനം ഒഴിവാക്കണം എന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home