Deshabhimani

ഹൂതി ആക്രമണം: ഗൾഫ്–യൂറോപ്യൻ ഉച്ചകോടി മാറ്റി

saudi
വെബ് ഡെസ്ക്

Published on Oct 16, 2026, 08:32 AM | 1 min read

റിയാദ്: സൗദി അറേബ്യക്കെതിരായ ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ്–യൂറോപ്യൻ ഉച്ചകോടി മാറ്റിവയ്‌ക്കുന്നതായി ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി. പ്രതിനിധികളുടെ സുരക്ഷ ഉറപ്പാക്കാനായാണ് 24ന് റിയാദിൽ നടത്താനിരുന്ന ഉച്ചകോടി മാറ്റിയത്‌. ഹൂതി ആക്രമണം തുടരുന്നതും റിയാദ് കിങ് ഖാലിദ് അന്താരാഷ-്‌ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവച്ചതും പരിഗണിച്ചാണ്‌ തീരുമാനമെന്നും ജാസിം അൽ ബുദൈവി വ്യക്തമാക്കി.


​സൗദിയിലെ ജനവാസ മേഖലകളെയുൾപ്പെടെ ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണങ്ങൾ ജനങ്ങളുടെ സുരക്ഷയ-്‌ക്ക്‌ ഭീഷണിയാണ്‌. റിയാദ് വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവച്ചതും ഉച്ചകോടിയുടെ ഒരുക്കങ്ങളെ ബാധിച്ചു. ​ജിസിസിയും യൂറോപ്യൻ യൂണിയനും പരസ-്‌പരം ആലോചിച്ച് പുതിയ തീയതി തീരുമാനിക്കും. ഉച്ചകോടി നടത്താനുള്ള സാഹചര്യം ഒരുക്കാൻ ഇരുവിഭാഗവും പ്രതിജ്ഞാബദ്ധമാണ്‌. സഹകരണം കൂടുതൽ ശക്തമാക്കാനുള്ള ശ്രമങ്ങൾ തുടരും.


​സാമ്പത്തിക വളർച്ച, വിവിധ മേഖലകളിലെ സഹകരണം, അംഗരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കൽ എന്നിവയായിരുന്നു ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങൾ. 2024 ഒക-്‌ടോബറിൽ നടന്ന ആദ്യ ഉച്ചകോടിയുടെ തുടർച്ചയായാണ് റിയാദിൽ രണ്ടാമത്തെ ഉച്ചകോടി നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home