ad
Deshabhimani

മലയാളി വിദ്യാർഥിനിക്ക്‌ ആഗോള അംഗീകാരം

malayali student abudhabi
വെബ് ഡെസ്ക്

Published on Jul 13, 2026, 03:45 PM | 1 min read

അബുദാബി : യുകെ ആസ്ഥാനമായുള്ള വിദ്യാഭ്യാസ ജീവകാരുണ്യ സംഘടന ട്രസ്റ്റ് ഫോർ സസ്റ്റെയ്നബിൾ ലിവിങ്ങിന്റെ അന്താരാഷ്ട്ര സ്കൂൾ മത്സരത്തിന്റെ 2026-ലെ ഗ്രാൻഡ് പ്രൈസ് അബുദാബിയിലെ മലയാളി വിദ്യാർഥിനിക്ക്‌. അബുദാബി കേംബ്രിഡ്‌ജ്‌ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ജെയ്ഷ വിപിനാണ്‌ നേട്ടം കൈവരിച്ചത്‌. ജെയ്ഷ സ്വന്തമായി ഈണം നൽകി ആലപിച്ച "അനദർ പാറ്റേൺ' എന്ന ഗാനമാണ് നേട്ടത്തിന് അർഹയാക്കിയത്. ആഗോളതലത്തിലുള്ള ഗ്രാൻഡ് പ്രൈസ് ട്രോഫിക്കൊപ്പം 1000 പൗണ്ട് (ഏകദേശം 1,28,000 രൂപ) സമ്മാനത്തുകയും അടങ്ങിയതാണ്‌ പുരസ്‌കാരം. കൂടാതെ, ജെയ്ഷ പഠിക്കുന്ന അബുദാബി കേംബ്രിഡ്‌ജ്‌ ഹൈസ്കൂളിന് പ്രോത്സാഹനമായി 500 പൗണ്ടും (ഏകദേശം 64,000 രൂപ) ലഭിക്കും.


​ലോകമെമ്പാടുമുള്ള 65ൽ അധികം രാജ്യത്തുനിന്നുള്ള 2700ൽ അധികം മത്സരാർഥികളെ മറികടന്നാണ്‌ ജെയ്ഷ അംഗീകാരം സ്വന്തമാക്കിയത്‌. ഏഴുമുതൽ 18 വയസ്സുവരെയുള്ള വിദ്യാർഥികൾക്കായി ഉപന്യാസം, ചിത്രകല, സംഗീതം, വീഡിയോ, കവിത മത്സരങ്ങൾ ടിഎസ്എൽ സംഘടിക്കാറുണ്ട്‌. സുസ്ഥിരത സംസ-്‌കാരം എന്നതായിരുന്നു 2026-ലെ പ്രമേയം.


വിവിധ ഭൂഖണ്ഡത്തിൽനിന്നുള്ള മത്സരാർഥികളെ മറികടന്നാണ് ജെയ്ഷയുടെ ഗാനം. കൊല്ലം സ്വദേശിയും അബുദാബി ബിസിനസ് ഗ്രൂപ്പിന്റെ ഐടി മേധാവിയുമായ വിപിൻ ദേവിന്റെയും തിരുവനന്തപുരം സ്വദേശിയും എഐ എൻജിനിയറുമായ പൂജയുടെയും മകളാണ് ജെയ്ഷ. അബുദാബി ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ ചിൽഡ്രൻസ് ക്ലബ് പ്രസിഡന്റുകൂടിയാണ്‌. നഷ്‌വ വിപിനാണ്‌ സഹോദരി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home