ഗ്ലോബൽ സുമുദ് ഫ്ലോട്ടില: 2 കുവൈത്തുകാരെ മോചിപ്പിച്ചു; ഒരാൾ തടങ്കലിൽ

കുവൈത്ത് സിറ്റി : ഗാസയിലേക്കുള്ള മനുഷ്യാവകാശ സഹായ ദൗത്യം ‘ഗ്ലോബൽ സുമുദ് ഫ്ലോട്ടില’യിൽ പങ്കെടുത്ത രണ്ട് കുവൈത്ത് പൗരന്മാരെ ഇസ്രയേൽ അധികാരികൾ മോചിപ്പിച്ചതായി വിദേശമന്ത്രി അബ്‌ദുള്ള അൽ യാഹ്യ. മോചിതരായ അബ്‌ദുള്ള അൽ മുതവ, ഡോ. മുഹമ്മദ് ജമാൽ എന്നിവർ സുരക്ഷിതരായി കുവൈത്തിലേക്ക് മടങ്ങിയെത്തുകയാമെണന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ദൗത്യത്തിൽ പങ്കെടുത്ത ഖാലിദ് അൽ അബ്ദുൾ ജാദർ ഇപ്പോഴും തടങ്കലിലാണ്. അദ്ദേഹത്തിന്റെ സുരക്ഷിത മോചനത്തിനായി കുവൈത്ത് വിദേശമന്ത്രാലയം നയതന്ത്രതലത്തിൽ ആവശ്യമായ നടപടികൾ തുടർന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന്റെ തുടക്കംമുതൽ മന്ത്രാലയം കാര്യങ്ങൾ നിരന്തരം നിരീക്ഷിച്ചുവരികയാണ്. മോചിതരായ പൗരന്മാർ നല്ല ആരോഗ്യനിലയിലാണ്. മോചനത്തിനായി സഹകരിച്ച ബഹ്‌റൈൻ, ജോർദാൻ, തുർക്കിയ ഉൾപ്പെടെയുള്ള സഹോദര രാജ്യങ്ങൾക്കും സൗഹൃദ രാജ്യങ്ങൾക്കും കുവൈത്ത് നന്ദി രേഖപ്പെടുത്തി.
മരുന്നും അവശ്യവസ്‌തുക്കളായി പോയ ഗാസ ഐക്യദാർഢ്യ ബോട്ടുകളാണ് ഗ്ലോബൽ സുമുദ് ഫ്ലോട്ടില. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ്, നെൽസൺ മണ്ടേലയുടെ കൊച്ചുമകൻ മാണ്ട് ലാ മണ്ടേല, ബ്രസീലിയൻ കാലാവസ്ഥാ പ്രവർത്തകൻ തിയാഗോ ആവില, പലസ്‌തീനിയൻ– -ഫ്രഞ്ച് രാഷ്‌ട്രീയപ്രവർത്തക റിമാ ഹാസൻ ഉൾപ്പെടെ 443 മനുഷ്യാവകാശ പ്രവർത്തകരാണ് സംഘത്തിലുണ്ടായത്.










0 comments