ക്യുആർ കോഡ് വഴിയുള്ള പണമിടപാട്; സൗണ്ട് ബോക്‌സ് അവതരിപ്പിച്ച് ഗ്ലോബൽ മണി എക്സ്ചേഞ്ച്

സലാല : ക്യുആർ കോഡ് വഴിയുള്ള പണമിടപാടുകൾക്ക് ഒമാനിൽ ആദ്യമായി സൗണ്ട് ബോക്സ് സംവിധാനവുമായി ഗ്ലോബൽ മണി എക്സ്‌ചേഞ്ചിന്റെ ഡിജിറ്റൽ ആപ്പ് ഗ്ലോബൽ പേ. ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ എലൈറ്റ് ജ്വല്ലറി എംഡി നിഹാസ് ഗ്ലോബൽ എക്സ്‌ചേഞ്ച് എംഡി സുബ്രഹ്മണ്യത്തിൽനിന്ന് ആദ്യ സൗണ്ട് ബോക്സ് ഏറ്റുവാങ്ങി. ജനറൽ മാനേജർമാരായ സോനം ദോർജെ, അമിത് താലൂക്ദർ, അഡ്വ. ആർ മധുസൂദനൻ, കൃഷ്ണൻകുട്ടി, ഷെയ്ഖ് അഹമ്മദ് അൽ ഖലീലി, സിമ്രാൻജിത്ത്, മൻസൂർ, വിഷ്ണു, അനന്തു തുടങ്ങിയവർ പങ്കെടുത്തു. ഇടപാട് വിജയിച്ചാൽ ഇംഗ്ലീഷ്, അറബി എന്നീ രണ്ടു ഭാഷകൾ വഴി ശബിദസന്ദേശം ബോക്സിലൂടെ ലഭിക്കും.











0 comments