ad
Deshabhimani

ശ്വാസകോശ രോഗം: പുതിയ ചികിത്സയ്‌ക്ക്‌ അംഗീകാരം നൽകി യുഎഇ

Lung diseases
വെബ് ഡെസ്ക്

Published on Jun 21, 2026, 06:47 PM | 1 min read

ദുബായ്‌: ഗുരുതര ദീർഘകാല ശ്വാസകോശ രോഗങ്ങൾക്കുള്ള പുതിയ മരുന്നിന് അംഗീകാരം നൽകി യുഎഇ. എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ-്‌മെന്റ്‌ അംഗീകരിച്ച ജാസ-്‌കെയ്ഡ് (നെറാണ്ടോമിലാസ്റ്റ്) എന്ന മരുന്ന് പ്രായപൂർത്തിയായവരിലെ ഇഡിയോപതിക് പൾമണറി ഫൈബ്രോസിസ്, പ്രോഗ്രസീവ് പൾമണറി ഫൈബ്രോസിസ് എന്നീ രോഗങ്ങളുടെ ചികിത്സയ-്‌ക്കാണ് ഉപയോഗിക്കുന്നത്. ശ്വാസകോശത്തിൽ ക്രമേണ മുറിവുകളും കാഠിന്യവും ഉണ്ടാക്കി ശ്വസന ബുദ്ധിമുട്ട് വർധിപ്പിക്കുന്ന രോഗങ്ങളാണിവ.


​ഫോസ-്‌ഫോഡൈഎസ്റ്ററേസ് -4–ബി എന്ന എൻസൈമിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നതിലൂടെ ശ്വാസകോശത്തിന്റെ പ്രവർത്തനശേഷി കുറയുന്നത്‌ മന്ദഗതിയിലാക്കാൻ മരുന്ന് സഹായിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.


​മരുന്നിന്റെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി എന്നിവ സംബന്ധിച്ച സമഗ്ര പരിശോധനകൾക്കും ക്ലിനിക്കൽ പരീക്ഷണ ഫലങ്ങൾക്കുംശേഷമാണ് അംഗീകാരം. ​ഈ ചികിത്സയ-്‌ക്ക്‌ അംഗീകാരം നൽകുന്ന മേഖലയിലെ ആദ്യ രാജ്യവും അമേരിക്കയ-്‌ക്കും ചൈനയ-്‌ക്കുംശേഷം ലോകത്തിലെ മൂന്നാമത്തെ രാജ്യവുമാണ് യുഎഇ. അന്താരാഷ-്‌ട്ര ശാസ-്‌ത്രീയ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നൂതന ചികിത്സാരീതികൾ വേഗത്തിൽ ലഭ്യമാക്കാൻ യുഎഇയുടെ നിയന്ത്രണ സംവിധാനത്തിന് കഴിയുന്നുമെന്നതിന്റെ തെളിവാണ് തീരുമാനമെന്ന് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ-്‌മെന്റ് വ്യക്തമാക്കി. ദീർഘകാല ശ്വാസകോശ രോഗങ്ങൾ നേരത്തേ കണ്ടെത്തുകയും തുടർച്ചയായ നിരീക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നത് രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ നിർണായകമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home